പ്രായത്തെ ചെറുപ്പമാക്കി കൊണ്ട് വളരെ ബോൾഡ് ആയാണ് മഞ്ജു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

ടെലിവിഷൻ- സിനിമ പ്രേമികൾക്ക് വളരെ സുപരിചിതയായ താരമാണ് മഞ്ജു പിള്ള. കലാ കുടുംബത്തിൽ നിന്ന് എത്തി അഭിനയത്തിന്റെ മേഖലയിൽ തന്റേതായ ഇടം കണ്ടെത്താൻ സാധിച്ച അഭിനേത്രിയാണ് മഞ്ജു. ഹോം എന്ന ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനം ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയതാണ്. കുട്ടിയമ്മ എന്ന കഥാപാത്രത്തെ അത്രമാത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ മഞ്ജുവിന് സാധിച്ചു. സിനിമയിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും നിറസാന്നിധ്യമാണ് മഞ്ജു പിള്ള. കോമഡി റിയാലിറ്റി ഷോകളുടെ ജഡ്ജായും എത്താറുണ്ട് താരം. അതുപോലെ തന്നെ സോഷ്യൽ മീഡിയയിലും ശ്രദ്ധേയയാണ് മഞ്ജു. താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. 

പ്രായത്തെ ചെറുപ്പമാക്കി കൊണ്ട് വളരെ ബോൾഡ് ആയാണ് മഞ്ജു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. 'എത്ര വലിയ ഉയരവും താൻ കീഴടക്കും, കാരണം എനിക്ക് പറക്കാനുള്ള ധൈര്യമുണ്ട്' എന്നാണ് ചിത്രങ്ങൾക്കൊപ്പം മഞ്ജു കുറിച്ചത്. ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകർ നൽകുന്നത്. ഇനി നായികയായി അഭിനയിച്ചാൽ മതിയെന്നാണ് ചിത്രങ്ങൾക്ക് ഒരാൾ നൽകുന്ന കമ്മന്റ്. നേരത്തെ മകൾക്കൊപ്പമുള്ള ചിത്രങ്ങളും മഞ്ജു പങ്കുവെച്ചിരുന്നു. അമ്മയ്ക്കും മകൾക്കും ഒരേ പ്രായം തോന്നിക്കും തരത്തിലായിരുന്നു ഇതുവരും പ്രത്യക്ഷപ്പെട്ടത്. അമ്മയും മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മറ്റ് കുടുംബ വിശേഷങ്ങളും ഒക്കെ ആരാധകര്‍ തിരക്കുന്നുണ്ട്.

View post on Instagram

പഴയകാല ഹാസ്യനടന്‍ എസ്.പി. പിള്ളയുടെ പേരമകളാണ് മഞ്ജു. സിനിമാ സീരിയല്‍ നടന്‍ മുകുന്ദന്‍ മേനോനുമായിട്ടായിരുന്നു മഞ്ജുവിന്റെ ആദ്യ വിവാഹം. പിന്നീട് ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഉള്ള മകളാണ് ദയ സുജിത്ത്. ടെലിവിഷന്‍ ഷോകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന മഞ്ജു സ്ഥിരമായി പ്രേക്ഷകരിലേക്ക് എത്തിത്തുടങ്ങുന്നത് തട്ടിയും മുട്ടിയും എന്ന പരമ്പരയിലൂടെയാണ്.