മുന്നൂറിലധികം താരങ്ങളാണ് യോഗത്തിന് എത്തിയത്. 

ലയാള സിനിമയിലെ താരസംഘടനയാണ് ‘അമ്മ‘(AMMA) അസോസിയേഷൻ. ഇരുപത്തഞ്ച് വർഷത്തിലധികമായി അഭിനേതാക്കളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയിൽ ഇപ്പോൾ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു തെരഞ്ഞെടുപ്പ്. ഒരിടവേളക്ക് ശേഷം താരങ്ങളെല്ലാം ഒത്തു കൂടിയ പരിപാടി കൂടിയായിരുന്നു ഇത്. നടി മഞ്ജു വാര്യരും(Manju Warrier) പൊതുയോ​ഗത്തിൽ പങ്കെടുത്തിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഒരിടവേളയ്ക്കു ശേഷമാണ് ‘അമ്മ’ പൊതുയോഗത്തിൽ മഞ്ജു വാര്യർ പങ്കെടുക്കുന്നത്. സ്റ്റൈലിഷ് ലുക്കിലായിരുന്നു നടിയുടെ വരവ്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങലിൽ വൈറലാകുകയാണ്. വർഷങ്ങളായി അമ്മയിൽ നിന്നും മഞ്ജു വാര്യർ‌ വിട്ടുനിൽ‌ക്കുകയായിരുന്നു. മുമ്പ് മഞ്ജു വാര്യരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു.

മുന്നൂറിലധികം താരങ്ങളാണ് യോഗത്തിന് എത്തിയത്. മോഹൻലാൽ, മമ്മൂട്ടി, ആസിഫ് അലി, ജയസൂര്യ, ബാബുരാജ്, രമേശ് പിഷാരടി, മഞ്ജു വാരിയർ, ശ്വേതാ മേനോൻ, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, ഉണ്ണി മുകുന്ദൻ, ആന്റണി വർഗീസ്, ടിനി ടോം, ലാൽ തുടങ്ങിയ എല്ലാവരും യോ​ഗത്തിൽ സന്നിഹിതരായി. 

ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാർത്ഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവരാണ് ജയിച്ചത്. ഒദ്യോഗിക പാനലിൻ്റെ ഭാഗമായി മത്സരിച്ച നിവിൻ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവർ പരാജയപ്പെടുകയും ചെയ്തിരുന്നു. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനെയും മണിയൻ പിള്ളരാജുവിനെയും തെരഞ്ഞെടുത്തു.