തങ്ങള്‍ക്ക് പ്രിയപ്പെട്ട താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ കണ്ടെത്തുന്നതും, അത് ആരാണെന്ന് ചോദിച്ചുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും ആരാധകരുടെ നേരംപോക്കുകളാണ്. ഇപ്പോള്‍ തന്റെ ആദ്യസിനിമയിലെ ബാലതാരമായെത്തിയ വേഷം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. തെന്നിന്ത്യയിലെ എക്കാലത്തേയും മികച്ച നായികയായ മീനയാണ്.

മലയാളികളുടെ നായികാ സങ്കല്‍പ്പത്തിലെ നിത്യഹരിത താരമാണ് മീന. ബാലതാരമായണ് മീന ക്യാമറയ്ക്ക് മുന്നിലെത്തിയത് എന്ന് ചിലര്‍ക്കെങ്കിലും അറിയാം. മീനയുടെ ആദ്യ സിനിമ രജനീകാന്ത് അബിംക, രാധ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തി 1982ല്‍ റിലീസ് ചെയ്ത 'എങ്കയോ കേട്ട കുരലാ'ണ്. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും തന്റേതായ ഇടംകണ്ടത്തിയ മീന ഇന്നും പ്രേക്ഷകരുടെ ഇഷ്ട നായികയാണ്.

തമിഴ് തെലുങ്ക് മലയാളം ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം മീന വേഷമിട്ടിട്ടുണ്ട്. വിവാഹശേഷം സിനിമയില്‍നിന്നും ചെറിയ ബ്രേക്കെടുത്ത മീന ഇപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമാണ്. കഴിഞ്ഞ ദിവസം മീന പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

എങ്കയോ കേട്ട കുരല്‍ എന്ന ചിത്രത്തിലെ ചില ചിത്രങ്ങളാണ് മീന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. താന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത് 'നെഞ്ചങ്ങള്‍' എന്ന ചിത്രത്തിലാണെന്നും, എന്നാല്‍ ആദ്യം റിലീസായത് എങ്കയോ കേട്ട കുരലാണെന്നും മീന ചിത്രത്തോടൊപ്പം കുറച്ചിട്ടുണ്ട്. മീനയുടെ മകള്‍ നൈനികയുടെ ഇപ്പോളത്തെ അതേ കോലമാണല്ലോ മീനയ്ക്ക് ചെറുപ്പത്തില്‍ എന്നാണ് എല്ലാവരും ചിത്രത്തിന് കമന്റ് ചെയ്യുന്നത്. അമ്മയുടെ ഫോട്ടോകോപ്പിയായ ഒരു മകള്‍ എന്ന് എല്ലാവരും എപ്പോഴും ഫോട്ടോകള്‍ക്ക് മകന്റ് ഇടാറുണ്ട് മമ്മൂട്ടിയുടെ മാസ്സ് എന്റര്‍ടെയിനറായ ഷൈലോക്കായിരുന്നു മീനയുടെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രം.