ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 

ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീരനന്ദൻ. സിനിമയിൽ നിന്ന് തത്കാലം വിട്ടു നിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് മീര. ഇപ്പോൾ ദുബായിൽ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ് താരം. ഇതിനൊപ്പം മോഡലിംഗും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ചൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. 

ചുവന്ന നിറത്തിലെ നീളൻ ഗൗൺ ധരിച്ച് ഗ്ലാമറസ് ലുക്കിൽ ടാറിട്ട റോഡിനെ റാമ്പ് ആക്കി മീര നടന്നു നീങ്ങുന്നതാണ് വീഡിയോയിൽ ഉള്ളത്. ഈ ചിത്രത്തിൽ വീക്കെൻഡ് മൂഡിലാണ് മീര നന്ദനുള്ളത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona