കഴിഞ്ഞ വർഷം ജൂണിലായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോ​ഗം. 

സിനിമാ പ്രേമികള്‍ക്ക് ആഘാതമുണ്ടാക്കിയ വാര്‍ത്തയായിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ(chiranjeevi sarja) അകാലവിയോഗം. മേഘ്ന(meghna raj ( നാലുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജയുടെ വിയോഗം. ഭർത്താവിന്റെ മരണ ശേഷം തന്റെ മകനുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകയാണ് മേഘ്ന. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ജൂനിയർ സി(junior c) എന്നായിരുന്നു ഇത്രയും നാൾ മകൻ അറിയപ്പെട്ടിരുന്നത്. ഇപ്പോഴിതാ ചിരഞ്ജീവിയുടെ ജന്മദിനത്തിൽ മേഘ്ന പങ്കുവച്ച കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

"കഷ്ടതയുടെ അവസാനം എപ്പോഴും വിജയമാണ്. അഗ്നി പരീക്ഷണം വലിയ കാര്യങ്ങൾ നേടുന്നതിലേക്കുള്ള പാതയാണ്, പക്ഷേ ആ പരീക്ഷണം ഒരിക്കലും എളുപ്പമല്ല. എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോൾ, ജീവിതം നിശ്ചലമാകുമ്പോൾ, തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു വെളിച്ചം ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ആ വെളിച്ചം ചീരുവാണ്. ആ വെളിച്ചത്തിലേക്കാണ് എന്റെ യാത്ര. പ്രിയപ്പെട്ട ഭർത്താവിന് ജന്മദിനാശംസകൾ. എന്റെ ജീവിതം, എന്റെ വെളിച്ചം", എന്നാണ് ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മേഘ്ന കുറിച്ചത്. ‌

View post on Instagram

കഴിഞ്ഞ വർഷം ജൂണിലായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോ​ഗം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമായിരുന്നു. ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിൽ എന്ന പ്രത്യേകത കൂടിയുണ്ട്.