നിലവില്‍ സൂര്യ ടിവിയിലെ ഹൃദയം എന്ന സീരിയലിലാണ് മേഘ്‌ന വിന്‍സെന്റ് അഭിനയിക്കുന്നത്.

ന്ദനമഴ എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മേഘ്‌ന വിന്‍സന്റ്. അമൃത എന്ന കഥാപാത്രം അത്രയും വലിയ വിജയമായിരുന്നു. ചന്ദനമഴയ്ക്ക് ശേഷം ചെയ്ത ഓരോ സീരിയലിലും മേഘ്‌ന ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ അമൃതയുടെ സ്ഥാനം ഒരുപടി മുകളില്‍ തന്നെയാണ്. ചന്ദനമഴ കണ്ട് അമൃതയെ പോലെയൊരു ഭാര്യയെ വേണം എന്നാഗ്രഹിച്ച ചെറുപ്പക്കാരും, അമൃതയെ പോലെയൊരു മരുമകളെ വേണം എന്നാഗ്രഹിച്ച അമ്മായിയമ്മമാരും ഉണ്ടെന്നാണ് വെപ്പ്.

മേഘ്‌ന തന്റെ സീരിയല്‍ ജീവിതവും ഡാന്‍സുമൊക്കെയായി ഫുള്‍ വൈബില്‍ മുന്നോട്ടു പോകുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ നടി റീലുകളും വിശേഷങ്ങളും ഫോട്ടോകളുമൊക്കെയായി യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും സജീവമാണ്. ബ്രേക്കപ്പിന്റെ വേദന എത്രത്തോളമാണെന്ന് കാണിച്ചു തരുന്ന മേഘ്‌നയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ട്രെന്റിങ് ആകുന്നത്.

നിലവില്‍ സൂര്യ ടിവിയിലെ ഹൃദയം എന്ന സീരിയലിലാണ് മേഘ്‌ന വിന്‍സെന്റ് അഭിനയിക്കുന്നത്. നല്ല ജനപിന്തുണയുള്ള സീരിയലില്‍ ഭര്‍ത്താവ് മരണപ്പെട്ടുപോയ നായികയാണ് മേഘ്‌ന. അത്രയേറെ പ്രണയിച്ച ഭര്‍ത്താവിന്റെ ഹൃദയം മറ്റൊരു ചെറുപ്പക്കാരനില്‍ എത്തുന്നതും തുടര്‍ന്നുണ്ടാവുന്ന വികാരഭരിതമായ അവസ്ഥയിലൂടെയുമാണ് സീരിയല്‍ കടന്നു പോകുന്നത്. ആ അവസ്ഥ കാണിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് മേഘ്‌ന ബ്രേക്കപ്പിന്റെ വേദനയെ കുറിച്ച് പറയുന്നത്.

കളക്ഷന്‍ മൂന്നരക്കോടി പോലും നേടില്ല, പക്ഷേ പ്രതിഫലം 35 കോടി വേണം: താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് കരണ്‍ ജോഹര്‍

'വികാരങ്ങള്‍ക്ക് യുക്തിയുടെ ആവശ്യമില്ല, അവ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും വരുന്ന വേദനകളാണ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. ബ്രേക്കപ് എന്ന ഹാഷ് ടാഗിനൊപ്പമുള്ള വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. സീരിയലിനെ കുറിച്ചും, മേഘ്‌നയുടെ അഭിനയത്തെ കുറിച്ചുമാണ് കമന്റില്‍ ആരാധകര്‍ സംസാരിക്കുന്നത്. ഹൃദയം കണ്ട് കരഞ്ഞ ഒരുപാട് സീനുകള്‍ ഉണ്ടായിട്ടുണ്ട്. ദേവിക ശക്തമായ കഥാപാത്രമാണ്, പറയാന്‍ വാക്കുകളില്ല. ഹൃദയത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് ഒരാളുടെ കമന്റ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..