കഴിഞ്ഞ ദിവസമാണ് താൻ തുമ്പപ്പൂ പരമ്പരയിൽ നിന്നും മാറുന്നുവെന്ന് മൃദുല അറിയിച്ചത്. എന്താണ് പിന്മാറുന്നതെന്ന കാരണമാണ് ആരാധകർക്ക് ഇരട്ടി സന്തോഷം നൽകിയത്.

ലയാളികള്‍ക്ക് ഹൃദയത്തിലേറ്റാനായി ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ് (Mridula Vijay). അടുത്തിടെയായിരുന്നു സീരിയല്‍ താരമായ യുവ കൃഷ്ണയുമായുള്ള (Yuva Krishna) താരത്തിന്റെ വിവാഹം. ഭാര്യ പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല തുമ്പപ്പൂ (Thumbappoo serial) എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. തുമ്പപ്പൂവിലെ വീണയേയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ ഇനി തുമ്പപ്പൂവില്‍ തുടരുന്നില്ല എന്നാണ് മൃദുല കുറിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച മനോഹരമായ ചിത്രത്തോടൊപ്പമാണ് സീരിയലില്‍ നിന്നും പിന്മാറുന്ന വിശേഷവും മൃദുല പറഞ്ഞത്.

താനും യുവയും ഒരു കൊച്ചു സൂപ്പര്‍ഹീറോയെ കാത്തിരിക്കാന്‍ തുടങ്ങുകയാണെന്നും, റെസ്റ്റ് എടുക്കാനാണ് ഡോക്ടറുടെ നിര്‍ദ്ദേശമെന്നും, അതുകൊണ്ടുതന്നെ പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കാനാണ് തീരുമാനമെന്നും മൃദുല കുറിച്ചു. മൃദുല പങ്കുവച്ച അതേ ചിത്രം പങ്കുവച്ചുകൊണ്ട് തന്റെ സന്തോഷം യുവയും കുറിച്ചിട്ടുണ്ട്. കൂടാതെ അമ്മ വാരിക്കൊടുക്കുന്ന ചോറുപോലും കഴിക്കാനാകാതെ വിഷമിക്കുന്ന മൃദുലയുടെ വീഡിയോയും രസകരമായ മ്യൂസിക്കോടെ യുവ പങ്കുവയ്ക്കുന്നുണ്ട്. 

മൃദുലയുടെ കുറിപ്പ്

' സുഹൃത്തുക്കളെ, ഞങ്ങള്‍ ഒരു ജൂനിയര്‍ സൂപ്പര്‍ ഹീറോയ്ക്കായുള്ള കാത്തിരിപ്പ് തുടങ്ങിയതില്‍ അതിയായ സന്തോഷം തോന്നുന്നുണ്ട്. നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്ക് ആവശ്യമാണ്. കൂടാതെ ഞങ്ങളുടെ ഡോക്ടര്‍ വിശ്രമത്തിനായി നിര്‍ദ്ദേശിച്ചതിനാല്‍, ഞാന്‍ തുമ്പപ്പൂ പരമ്പരയില്‍ നിന്നും പിന്മാറുകയാണ്. എന്നോട് ക്ഷമിക്കണം. ഞങ്ങളുടെ യൂട്യൂബ് ചാനലായ 'മൃദ്വ വ്‌ലോഗ്‌സി' ലൂടെ നിങ്ങളെ കാണാം.'