ബിഗ് സ്ക്രീനിന് ശേഷം ഇപ്പോൾ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മുക്ത.  എറണാകുളം കോതമംഗലം സ്വദേശിയാണ് മുക്ത. 

ബിഗ് സ്ക്രീനിന് ശേഷം ഇപ്പോൾ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മുക്ത. എറണാകുളം കോതമംഗലം സ്വദേശിയാണ് മുക്ത. സിനിമയില്‍ ബാലതാരമായെത്തിയെങ്കിലും, 2006ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രം അച്ഛനുറങ്ങാത്ത വീടിലൂടെയാണ് ചലചിത്രരംഗത്തേക്ക് നായികയായെത്തുന്നത്. 

കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളി എക്കാലവും ഓര്‍ത്തുവയ്ക്കുന്ന കഥാപാത്രങ്ങളെയാണ് മുക്ത സമ്മാനിച്ചത്. സിനിമ കൂടാതെ ഒട്ടനവധി മലയാളം തമിഴ് പരമ്പരകളിലും മുക്ത സജീവമായിരുന്നു. 

View post on Instagram

ഭര്‍ത്താവ് റിങ്കു ടോമിയും മകളുമൊത്തുള്ള ചിത്രങ്ങളടക്കമുള്ള വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഭർതൃ സഹോദരി കൂടിയായ റിമി ടോമിയുമൊക്കെ ഒപ്പമുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടാകാറുണ്ട്. 2015ലായിരുന്നു മുക്തയും റിങ്കുവും വിവാഹിതരായത്. ഇപ്പോഴിതാ 5-ാം വിവാഹ വാര്‍ഷിക ദിനത്തിൽ പുതിയ കുറിപ്പുമായി എത്തുകയാണ് താരം. 'ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര........ തുടരുന്നു.....'- എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

View post on Instagram