നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയം കവർന്ന താരമാണ് മുക്ത. ചെറിയ ഇടവേളയ്ക്ക് ശേഷം കൂടത്തായി എന്ന ക്രൈം ത്രില്ലർ പരമ്പരയിലെ ഡോളിയുടെ വേഷത്തിലായിരുന്നു മലയാളം ടെലിവിഷൻ രംഗത്തേക്ക് താരം ചുവടുവച്ചത്

നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയം കവർന്ന താരമാണ് മുക്ത. ചെറിയ ഇടവേളയ്ക്ക് ശേഷം കൂടത്തായി എന്ന ക്രൈം ത്രില്ലർ പരമ്പരയിലെ ഡോളിയുടെ വേഷത്തിലായിരുന്നു മലയാളം ടെലിവിഷൻ രംഗത്തേക്ക് താരം ചുവടുവച്ചത്. അടുത്തിടെ പുതിയ ടെലിവിഷൻ പരമ്പര പ്രഖ്യാപിച്ചിരിന്നു മുക്ത.

തമിഴിലാണ് പുതിയ പരമ്പരയെന്നായിരുന്നു മുക്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന വേലു നാച്ചിയാർ എന്ന പരമ്പരയിലാണ് മുക്ത സുപ്രധാന വേഷത്തിലെത്തുന്നതെന്നും താരം കുറിച്ചിരുന്നു.വേലു നാച്ചിയാര്‍ എന്ന സീരിയലിലാണ് താന്‍ ഇനി അഭിനയിക്കുന്നതെന്നായിരുന്നു മുക്ത ഇൻസ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ചുകൊണ്ട് പറഞ്ഞത്. എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണമെന്നും താരം കുറിച്ചിരുന്നു. എന്നാൽ പോസ്റ്റ് പിന്നീട് പിൻവലിച്ചിരുന്നു. 

ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയും ചിത്രങ്ങളുമാണ് ചർച്ചയാകുന്നത്. വിജയ് ടിവിയെ ടാഗ് ചെയ്ത് വേലമ്മാൾ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. നിറവയറിൽ നിൽക്കുന്ന ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ കൊച്ചു കുഞ്ഞിനെ കയ്യിലെടുത്തുനിൽക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

എന്റെ കുട്ടിവേലു എന്ന കുറിപ്പോടെയാണ് മുക്ത വീഡിയോ പങ്കുവച്ചത്. കുട്ടിവേലു, അഥവാ ബേബി അനന്യ എന്നും താരം കുറിച്ചു. പുതിയ സീരിയലിൽ മുക്തയുടെ കുഞ്ഞിന്റെ വേഷത്തിലെത്തുന്ന താരമാണിത്. കുഞ്ഞിനെ കയ്യിലെടുത്ത് മുക്ത താലോലിക്കുന്നതാമ് വീഡിയോയിൽ.

View post on Instagram

അടുത്തിടെയാണ് കൂടത്തായി അവസാനിച്ചതിന്റെ സങ്കടവും പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യതയുടെ സന്തോഷവും വ്യക്തമാക്കി മുക്ത ലൈവിലെത്തിയത്. തനിക്ക് സിനിമയിൽ പോലും ലഭിക്കാത്ത സ്വീകാര്യതയാണ് കൂടത്തായിയിലൂടെ ലഭിച്ചതെന്നും മുക്ത പറഞ്ഞിരുന്നു. മികച്ച കഥാപാത്രവുമായി തിരിച്ചുവരുമെന്നും അന്ന് മുക്ത പറഞ്ഞിരുന്നു.

View post on Instagram