കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ താരമാണ് നയന്‍താര ചക്രവര്‍ത്തി. മലയാളം തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ് താരമിപ്പോള്‍. അച്ഛനുറങ്ങാത്ത വീട് ക്രേസീ ഗോപാലന്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ആരധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ സെലബ്രിറ്റികളുടെ പ്രോഗ്രാമാണ് ക്യു.എന്‍.എ എന്നത്. താരങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി കൊടുക്കുന്ന സ്റ്റാറ്റസ് പ്രോഗ്രാമിന് വമ്പന്‍ ആരാധകരാണുള്ളത്.

ഇപ്പോള്‍ ക്യു.എന്‍.എയിലാണ് നയന്‍താര തന്നെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യണം എന്നൊക്കെയുണ്ട്, പക്ഷെ പോകാറില്ല എന്നാണ് താരം പറയുന്നത്. പഠിക്കുന്നതെവിടെയാണെന്നും, എത്ര വയസായെന്നുമെല്ലാമാണ് ആളുകള്‍ താരത്തോട് ചോദിക്കുന്നത്. നയന്‍താര അവസാനമായി അഭിനയിച്ച മറുപടി എന്ന സിനിമ ടി.വിയില്‍ വരുന്നതിന്റെ സന്തോഷവും താരം സ്റ്റാറ്റസായി അറിയിച്ചിട്ടുണ്ട്.

ജിമ്മില്‍ പോകാറുണ്ടോ എന്ന ചോദ്യത്തിന്, ഞാന്‍ പോയിരുന്നു, എന്നാലിപ്പോള്‍ നിര്‍ത്തിയിട്ട് കുറേക്കാലമായി, ലോക്ഡൗണ്‍ കഴിഞ്ഞിട്ട് വീണ്ടും തുടങ്ങണമെന്നാണ് ചിന്ത എന്നാണ് താരം ഉത്തരം നല്‍കുന്നത്. വര്‍ക്കൗട്ടൊക്കെ ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന്, എന്നും ചെയ്യാറുണ്ട് എന്ന് പറയണമെന്നാണ് ആഗ്രഹം, പക്ഷെ സത്യത്തില്‍ ഞാന്‍ ചെയ്യാറില്ല എന്നാണ് മറുപടി.