സെപ്റ്റംബർ ഒൻപതിനാണ് '35 ചിന്നകഥ കാടു' റിലീസ് ചെയ്യുക.

വെറുതെ അല്ല ഭാ​ര്യ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപിരിചിതയായ നടിയാണ് നി​വേദ​ തോമസ്. ദൃശ്യത്തിന്റെ റീമേക്ക് ആയ പാപനാശത്തിൽ കമൽഹാസന്റെ മകളായും തിളങ്ങിയ നിവേദ തമിഴ്, തെലുങ്ക് തുടങ്ങി ഭാഷാചിത്രങ്ങളിലും തന്നെ സാന്നിധ്യം ഇതിനോടകം അറിയിച്ചു കഴിഞ്ഞു. ഒപ്പം ഒട്ടവധി ആരാധകരെയും വളരെ ചുരുങ്ങിയ കാലം കൊണ്ട് നിവേദ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നിവേദ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ‍ഞൊടിയിട കൊണ്ട് ശ്രദ്ധനേടാറുണ്ട്. എന്നാൽ താരത്തിന്റെ പോസ്റ്റ് അല്ല മറിച്ച് പ്രമോഷൻ പരിപാടിയ്ക്ക് എത്തിയപ്പോഴുള്ള ലുക്ക് ആണ് ആരാധകർക്ക് ഇടയിൽ ചർച്ചയായിരിക്കുന്നത്. 

'35 ചിന്നകഥ കാടു' എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രമോഷന് എത്തിയതായിരുന്നു നിവേദ തോമസ്. സാരിയിൽ അതിമനോഹരിയായി എത്തിയ താരത്തെ കണ്ട് 'ഇത്രയും തടി വച്ചോ' എന്നാണ് ആരാധകർ ചോദിക്കുന്നത്. ബോഡി ഷെയിം നടത്തുന്ന തരത്തിലുള്ള കമന്റുകളും വീഡിയോകൾക്ക് താഴെ വരുന്നുണ്ട്. ഇത്രയും തടി വേണ്ട, വേ​ഗം കുറയ്ക്ക് എന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. എന്തെങ്കിലും അസുഖമാകും തടിയ്ക്ക് കാരണമെന്ന് പറയുന്നവരും ധാരാളം ആണ്.

Scroll to load tweet…

എന്നാൽ '35 ചിന്നകഥ കാടു' സിനിമയ്ക്ക് വേണ്ടി നിവേദ തോമസ് നടത്തിയ ട്രാൻസ്ഫോമേഷൻ ആണിത്. ചിത്രത്തിൽ അമ്മ വേഷത്തിലാണ് നിവേദ എത്തുന്നത്. സരസ്വതി എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. തനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥയാണിതെന്നും കഥാപാത്രത്തോട് നീതി പുലർത്തിയെന്ന് വിശ്വസിക്കുന്നതായും നിവേദ പ്രമോഷൻ ഈവന്റിൽ പറഞ്ഞു. 

Scroll to load tweet…

സെപ്റ്റംബർ ഒൻപതിനാണ് '35 ചിന്നകഥ കാടു' റിലീസ് ചെയ്യുക. നന്ദ കിഷോർ ഇമാനിയാണ് സംവിധാനം. ഗൗതമി, പ്രിയദർശി പുളികൊണ്ട, ഭാഗ്യരാജ്, വിശ്വദേവ് രചകൊണ്ട, അനന്യ, അരുൺ ദേവ്, കൃഷ്ണ തേജ തുടങ്ങിയ മുൻ നിര അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. എസ് ഒറിജിനൽസ്, സുരേഷ് പ്രൊഡക്ഷൻസ്, വാൾട്ടയർ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വിശ്വദേവ് രചകൊണ്ട, സിദ്ധാർത്ഥ് റല്ലപ്പള്ളി, സൃജൻ യാരബോളു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് ​​സാഗർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

'അതികഠിനമായ വേദന, നടക്കുമ്പോൾ ബാലൻസില്ല, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇക്ക അറിയണമെന്ന് തോന്നി'

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..