അവതാരകയും നടിയുമായ പേളിയും നടന്‍ ശ്രിനീഷും കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും മലയാളം ബിഗ്ബോസ് മലയാളം സീസണ്‍ ഒന്നിലൂടെയായിരുന്നു. അതുകൊണ്ടുതന്നെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിചിതരാണ് മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇരുവരും. ഇപ്പോള്‍ അമ്മയാകാനുള്ള കാത്തിരിപ്പിലാണ് പേളി. ഇതു സംബന്ധിച്ച തന്‍റെ സന്തോഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമായ പേളി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അതുപോലെതന്നെ അച്ഛനാകാനുള്ള കാത്തിരിപ്പിനെക്കുറിച്ച് ശ്രീനിഷും പലപ്പോഴും പറയാറുണ്ട്. ശ്രിനീഷ് കഴിഞ്ഞ ദിവസം പങ്കുവച്ച 'ബ്യൂട്ടി ടിപ്പും' ആരാധകരുടെ ശ്രദ്ധ നേടിയെടുത്തു. 'ചിരിയെന്നത് പണച്ചിലവില്ലാതെ നിങ്ങളുടെ ലുക്ക് കൂട്ടാനുള്ള ഒരു വഴിയാണ്' എന്നുപറഞ്ഞാണ് തന്‍റെ പുഞ്ചിരിച്ചിത്രം താരം പങ്കുവച്ചത്. ചിരിക്ക് നിറഞ്ഞ കയ്യടികളുമായി ആരാധരും എത്തിയതോടെ ചിത്രം വൈറലാവുകയായിരുന്നു.

'ചുരുളമ്മയുടെ ചെല്ലക്കണ്ണന്‍റെ ചിരി' അസ്സല്‍ ആയിട്ടുണ്ടെന്നാണ് ആരാധകരില്‍ ചിലരുടെ കമന്‍റുകള്‍. കഴിഞ്ഞദിവസം പേളിയും ശ്രിനീഷും യൂട്യൂബിലൂടെ പങ്കുവച്ച 'ചെല്ലക്കണ്ണനേ' എന്നു തുടങ്ങുന്ന ആല്‍ബം സോംഗ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. പേളി വരികള്‍ ചിട്ടപ്പെടുത്തുകയും ആലപിക്കുകയും ചെയ്ത പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.