വേനല്‍ക്കാലത്ത് കുളത്തിലോ സ്വിംമ്മിംഗ് പൂളിലോ ഒന്ന് കുളിക്കുന്നത് വലിയ ആശ്വാസമാണ് നല്‍കുക. വേനലവധി ആഘോഷിക്കാന്‍ പദ്ധതിയിടുന്നവരുടെ ലിസ്റ്റില്‍ ഉറപ്പായും ഇത് ഉണ്ടാകുകയും ചെയ്യും. എന്നാല്‍ കൊവിഡ് 19 വ്യാപനവും തുടര്‍ന്നുള്ള ലോക്ക്ഡൗണും പ്രതീക്ഷകളെ വിപരീദമായാണ് ബാധിച്ചത്. ബോളിവുഡ് താരം പൂജാ ബത്രയും തന്റെ പ്രതീക്ഷകള്‍ തെറ്റിയതിന്റെ വിഷമത്തിലാണ്.

താന്‍ ആഗ്രഹിച്ചതും എന്നാല്‍ സംഭവിച്ചതുമായ തന്റെ വേനലവധി ചിത്രം പൂജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചു. കറുത്ത ബിക്കിനി ധരിച്ച് പൂളില്‍ നിന്ന് കയറി വരുന്ന ചിത്രവും ഒപ്പം വീട്ടിനുള്ളില്‍ ചടഞ്ഞിരിക്കുന്ന ചിത്രവും താരം പങ്കുവച്ചു. പോസ്റ്റിന് താവെ കമന്റുമായി താരത്തിന്റെ ആരാധകരെത്തി. തങ്ങളുമായി സദൃശമുളളതാണ് ഈ അവസ്ഥ എന്നാണ് പലരുടെയും പോസ്റ്റ്.
 

 
 
 
 
 
 
 
 
 
 
 
 
 

Those who can relate

A post shared by Pooja Batra Shah (@poojabatra) on Jun 22, 2020 at 10:05pm PDT