നര്‍ത്തകി എന്ന നിലയില്‍ ശ്രദ്ധേയയായ പ്രീത പ്രദീപ് പിന്നീട് മിനി സ്‍ക്രീനുകളില്‍ തിളങ്ങി. ഉയരെ അടക്കമുള്ള സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങളും താരം ചെയ്‍തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു താരം വിവാഹിതയായത്. ബെസ്റ്റ് ഫ്രണ്ടിനെയാണ് പ്രീത പ്രദീപ് പങ്കാളിയാക്കിയത്. ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു വിവേക് പ്രണയം തുറന്നുപറഞ്ഞത്. വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പൊന്നുമുണ്ടായില്ല. ലൌവ് പ്ലസ് അറേഞ്ച്ഡ് മാരേജ് എന്നായിരുന്നു വിവാഹത്തെ കുറിച്ച് താരം അന്ന് പറഞ്ഞത്.

ഇപ്പോഴിതാ താരത്തിന്‍റെ ഒരു വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മലയാളികളുടെ വിരലുമടക്കല്‍ ചലഞ്ച് വീഡിയോയാണ് പ്രീത പങ്കുവച്ചിരിക്കുന്നത്. ഇതുവരെ ചെയ്ത കുസൃതകള്‍ ഓരോന്ന് പറയുമ്പോള്‍ അതിന് വിരലുകള്‍ മടക്കുകയും അല്ലാതിരിക്കുകയോ ചെയ്ത സമ്മതവും വിസമ്മതവും പറയുന്നതാണ് പുതിയ വീഡിയോയുടെ രീതി. പ്രീത ചോദിച്ച കുസൃതികളില്‍  ഒന്നൊഴികെ മറ്റെല്ലാം ചെയ്തിട്ടുണ്ടെന്ന് താരം സമ്മതിക്കുന്നു.

വീഡിയോ കാണാം.

 
 
 
 
 
 
 
 
 
 
 
 
 

9 out of 10.. mm.. not bad.... 🤪😝

A post shared by Preetha Pradeep (@preethspradeep) on May 22, 2020 at 3:10am PDT