മലയാള സിനിമയിലെ ഒരു പ്രമുഖ നടനിൽ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതായി നടി പ്രിയങ്ക അനൂപ് തുറന്നു പറഞ്ഞു. തന്നെ മദ്യപിക്കാൻ നിർബന്ധിച്ചതായും സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായും പ്രിയങ്ക ആരോപിച്ചു.

കൊച്ചി: തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ തുറന്ന് പറച്ചില്‍.

''വളരെ കഷ്ടപ്പെട്ടാണ് ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത്. ഒത്തിരി കഷ്ടപ്പെട്ടു. ഇപ്പോഴും മലയാള സിനിമയിലുണ്ട്. മെയിന്‍ സ്ട്രീമില്‍ നില്‍ക്കുന്ന ആളാണ്. ഇപ്പോള്‍ കണ്ടാല്‍ സംസാരിക്കാന്‍ പോലും പുള്ളിയ്ക്ക് നേരമില്ല. കണ്ടുകഴിഞ്ഞാല്‍ നമ്മള്‍ വെറുക്കപ്പെട്ടവള്‍. ഉപകാരങ്ങളും നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. അന്ന് അങ്ങനൊരു സംഭവം ഉണ്ടായതു കൊണ്ടാകാം. പേടിയുണ്ടാകും. പേടിക്കണമല്ലോ'' എന്നാണ് പ്രിയങ്ക പറയുന്നത്.

ആ സംഭവം ഞാന്‍ ഇപ്പോള്‍ പറഞ്ഞാല്‍ എന്ത് മാത്രം ബുദ്ധിമുട്ട് ഉണ്ടാകുമെന്നറിയാമോ. എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല. ആ അഹങ്കാരം കാണുമ്പോള്‍ എനിക്ക് പറയണമെന്ന് തോന്നും. ഞാനത് ഒരിക്കല്‍ പറയും. കാരണം ഇനിയും ഒരുപാട് തലമുറകള്‍ വരാനുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടാകരുത്. ഫീല്‍ഡിലുള്ള ഈ പുഴുക്കുത്തകളൊക്കെ പോകട്ടെ. സിനിമ നല്ല ഫീല്‍ഡാണ്. ഇതുപോലുള്ള കുറച്ച് ആളുകള്‍ നശിപ്പിക്കുകയാണെന്നും പ്രിയങ്ക പറയുന്നു.

അവര്‍ക്കൊന്നും അടിമപ്പെടാനുള്ളതല്ല നമ്മുടെ ജീവിതം എന്നും താരം പറയുന്നു. അതേസമയം തന്റെ അഭിമുഖങ്ങള്‍ ആ നടന്‍ കാണുന്നുണ്ടാകുമെന്നും പ്രിയങ്ക പറയുന്നുണ്ട്. മൂന്ന് കാര്യങ്ങളാണ് ഞാന്‍ എല്ലാവരോടും പറയാറുള്ളത്. എന്നെ മദ്യപാനത്തിന് നിര്‍ബന്ധക്കരുത്. ഞാന്‍ ഒരു ലഹരി വസ്തുവും ഉപയോഗിക്കില്ല. വൈന്‍ പോലും കുടിക്കില്ല. രണ്ടാമത് സാമ്പത്തികം ചോദിക്കരുത്. 

കാരണം എന്റെ കയ്യില്‍ ഇല്ല. ഉള്ളപ്പോള്‍ സഹായിച്ചിട്ടേയുള്ളൂ. പക്ഷെ ഇപ്പോഴത്തെ അവസ്ഥയില്‍ എന്റെ കയ്യില്‍ ഇല്ല. അതിനാല്‍ ചോദിക്കരുത്. മൂന്നാമത്, പത്ത് കോടി മുന്നില്‍ വച്ചാലും എന്നെ ചോദിക്കരുത്. എന്നെ കിട്ടില്ല. ഞാന്‍ വരില്ല. എത്ര കഷ്ടപ്പെട്ടാലും ഞാന്‍ പോകില്ല. ഏതറ്റം വരേയും കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് പോകും. പക്ഷെ ആരുടേയും കൂടെ പോകില്ല എന്നും പ്രിയങ്ക അഭിമുഖത്തില്‍ പറയുന്നുണ്ട്.

യാഷ്- ഗീതു മോഹന്‍ ദാസ് ചിത്രം 'ടോക്സിക്ക്' ഉപേക്ഷിച്ചോ?: പരക്കുന്ന അഭ്യൂഹത്തിന്‍റെ സത്യം ഇതാണ് !

'നിന്നെ പോലെയുള്ള മക്കളുള്ള അച്ഛനമ്മമാര്‍ എങ്ങനെ സമാധാനത്തോടെ ജീവിക്കും, അവര്‍ മുഖത്ത് നോക്കി ചോദിച്ചു'