ട്രാവൽ ആൻറ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും രശ്മിയുടെ സുഹൃത്തുമായ സീമാ സുരേഷാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

അവതാരികയായി മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് രശ്മി ബോബന്‍. അവതാരികയില്‍നിന്ന് പരമ്പരകളിലേക്കും സിനിമയിലേക്കും എത്തിയ താരം, ഇന്ന് മലയാളിയുടെ പ്രിയപ്പെട്ട നടിയാണ്. താരത്തെപ്പോലെതന്നെ മലയാളികള്‍ക്ക് പ്രിയങ്കരനാണ് താരത്തിന്റെ ഭര്‍ത്താവ് മലയാളത്തിലെ പ്രശസ്തനായ സംവിധായകന്‍ ബോബന്‍ സാമുവലും. ഒന്നിച്ച് പരമ്പരയില്‍ വര്‍ക്ക് ചെയ്യുന്നതിനിടെയായിരുന്നു രശ്മിയുടേയും ബോബന്റെയും വിവാഹം.

അഘോഷ് വൈഷ്ണവം പകര്‍ത്തിയ രശ്മിയുടെ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. അന്ന് സാരിയിലുള്ള ചിത്രങ്ങള്‍ നിമിഷങ്ങള്‍കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. അതുപോലെതന്നെ താരത്തിന്റെ പുതിയ ചിത്രങ്ങളുമിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

യാതൊരു മേക്കപ്പുമില്ലാതെയുള്ള ചിത്രം ശ്രദ്ധേയമാവുകയാണി്പോൾ. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും രശ്മിയുടെ സുഹൃത്തുമായ സീമാ സുരേഷാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. റാന്‍ഡം ക്ലിക്കുകള്‍ എന്നു പറഞ്ഞാണ് രശ്മി ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.

നല്ല സുഹൃത്തുക്കള്‍ നക്ഷത്രങ്ങളെപ്പോലെയാണ്, എപ്പോഴും കാണണം എന്നില്ല. പക്ഷെ, എപ്പോഴും ഉണ്ടാകും എന്നതാണ് സത്യം എന്നുപറഞ്ഞാണ് ഫോട്ടോഗ്രാഫറായ സീമ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഏതായാലും രശ്മിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, പോക്കിരിരാജ, ബാബാ കല്ല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള താരമാണ് രശ്മി ബോബൻ.

View post on Instagram
View post on Instagram