കഴിഞ്ഞ ദിവസം വിവാഹ വാര്‍ഷികം ആഘോഷിച്ച താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഞങ്ങളെ വിഷ് ചെയ്യൂ എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.

ടെലിവിഷന്‍ പരമ്പരകളിലും നിരവധി ചിത്രങ്ങളിലു വേഷമിട്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രശ്മി സോമന്‍. മിനി സ്‌ക്രീനില്‍ ഒരു കാലത്ത് തരംഗമായി മാറിയ താരം. വര്‍ഷങ്ങള്‍ക്ക് ശേഷം താരം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇരു കയ്യും നീട്ടി രശ്മിയെ ആരാധകര്‍ സ്വീകരിക്കുകയും ചെയ്തു.

മുമ്പ് അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്, മന്ത്രകോടി തുടങ്ങി നിരവധി സീരിയലുകളിലൂടെ തിളങ്ങി. ഇപ്പോഴിതാ തിരിച്ചുവരവിലും ആരാധകരെ സ്വന്തമാക്കിയിരിക്കുന്നു താരം. അടുത്തി സോഷ്യല്‍ മീഡിയയില്‍ സജീവമായ രശ്മിയുടെ പോസ്റ്റുകളെല്ലാം ടെലിവിഷന് പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ രശ്മി നിരന്തരം വിശേഷങ്ങള് പങ്കുവയ്ക്കാറുമുണ്ട്.

ഭര്‍ത്താവുമൊത്ത് ദുബായില്‍ ജീവിക്കുന്ന രശ്മി വ്‌ളോഗിങ്ങും ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം വിവാഹ വാര്‍ഷികം ആഘോഷിച്ച താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഞങ്ങളെ വിഷ് ചെയ്യൂ എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്. താരത്തിന്റെ അഭ്യര്‍ത്ഥന ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും.

View post on Instagram