ടെലിവിഷന്‍ പരമ്പരകളിലും നിരവധി ചിത്രങ്ങളിലു വേഷമിട്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രശ്മി സോമന്‍. മിനി സ്‌ക്രീനില്‍ ഒരു കാലത്ത് തരംഗമായി മാറിയ താരം. വര്‍ഷങ്ങള്‍ക്ക് ശേഷം  അനുരാഗം പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇരു കയ്യും നീട്ടി രശ്മിയെ ആരാധകര്‍ സ്വീകരിക്കുകയും ചെയ്തു.

മുമ്പ് അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്, മന്ത്രകോടി തുടങ്ങി നിരവധി സീരിയലുകളിലൂടെ തിളങ്ങി. ഇപ്പോഴിതാ തിരിച്ചുവരവിലും ആരാധകരെ സ്വന്തമാക്കിയിരിക്കുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ രശ്മിയുടെ പോസ്റ്റുകളെല്ലാം ടെലിവിഷന് പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ രശ്മി നിരന്തരം വിശേഷങ്ങള് പങ്കുവയ്ക്കാറുമുണ്ട്. 

താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പുതിയചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. താരത്തിന്റെ കസിന്റെ മകളോടൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ആരാധ്യയ്‌ക്കൊപ്പം എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരുപാടുപേരാണ് സുന്ദരിവാവ ആരാധ്യയ്ക്ക് ഉമ്മകളും ആശംസകളുമായെത്തുന്നത്. ചിത്രത്തില്‍ രണ്ട് സുന്ദരികളാണല്ലോ എന്നും കമന്റുകളുണ്ട്. താരത്തിന്റെ വിശേഷങ്ങള്‍ തിരക്കാനാണ് ആരാധകര്‍ക്ക് ധൃതി.

 
 
 
 
 
 
 
 
 
 
 
 
 

With cousin’s baby Aaradya...❤️#baby #babygirl #lovely #reshmisoman

A post shared by Reshmi Soman (@reshmi_soman11) on Apr 19, 2020 at 12:34am PDT