നടി,അവതാരക, മോഡല്‍ എന്നീ നിലകളില്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റോസിന്‍ ജോളി. നിരവധി ചിത്രങ്ങളിലും ആല്‍ബങ്ങളിലും അഭിനയിച്ച റോസിന്‍ മോഡലായി തിളങ്ങുകയും ചെയ്തു. ഇടയ്ക്ക് ഒരു റിയാലിറ്റി ഷോയിലൂടെ വിവാദങ്ങളിലും താരം കഥാപാത്രമായിരുന്നു. വിവാഹ ശേഷവും ആങ്കറിങ്ങൊക്കെയായി താരം സജീവമാണ്. 

റോസിന്‍ ജോളിയും സുനില്‍ പി തോമസുമായുള്ള വിവാഹം 2016-ലായിരുന്നു നടന്നത്. അടുത്തിടെ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം റോസിന്‍ പങ്കുവച്ചിരുന്നു. 'ഹാപ്പി ആനിവേഴ്സറി മൈ ലവ്! നമ്മളുടെ ഏറ്റവും വലിയ സമ്മാനമായി അവളും' എന്നായിരുന്നു അന്ന് റോസിന്‍ കുറിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ മാമോദിസയുടെ വിശേഷങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

'എന്റെ രാജകുമാരി... സേറ ആന്‍ തോമസ് എന്നറിയപ്പെടും'.  മകളുടെ മാമോദീസ ചടങ്ങിന്റെ ചിത്രം പങ്കുവച്ച് റോസിന്‍ ഇങ്ങനെ കുറിച്ചു. കുടുംബത്തോടൊപ്പം സേഫായിരിക്കുന്നുവെന്നും റോസിന്‍ കുറിച്ചു. നിരവധി ആരാധകരാണ് റോസിന് ആശംസകളമായി എത്തുന്നത്.