മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റോസ്‌ളിന്‍ ജോളി. അവതാരികയായും നടിയായും മറ്റും ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞുനിന്ന താരത്തെ കുറച്ചായി സ്‌ക്രീനില്‍ കാണാറില്ല. സ്‌ക്രീനില്‍ കാണാനില്ലെങ്കിലും താരം സോഷ്യല്‍മീഡിയായില്‍ സജീവമാണ്. കഴിഞ്ഞ ദിവസം നൃത്തദിനത്തില്‍ താരം പങ്കുവച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഞാന്‍ ആദ്യമായി സ്റ്റേജില്‍ കയറുന്നത് ആറാമത്തെ വയസ്സിലാണ്. അമ്മയുടേയും ഗുരുവിന്റേയും പിന്തുണയില്ലാതെ അത് അസാധ്യമായിരുന്നു. അവര്‍ക്കാണ് എല്ലാ ക്രെഡിറ്റും. എന്നുപറഞ്ഞാണ് റോസ് തന്റെ ആദ്യത്തെ പെര്‍ഫോമന്‍സിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. കുട്ടിത്താരത്തിന്റെ ചിത്രം ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. എന്നാല്‍ ഫോട്ടോയിലെ കുട്ടിനര്‍ത്തകിയ്ക്ക് ഇപ്പോളൊരു കുട്ടിയുണ്ട്. അടുത്തിടെ റോസിന്റെ വിവാഹവാര്‍ഷികവും സോഷ്യല്‍മീഡിയ ആഘോഷിച്ചിരുന്നു. വിവാഹശേഷം താരം ഭര്‍ത്താവുമായി ബാംഗ്ലൂരിലാണ് താമസം.

2011 ല്‍ അഭിനയിച്ച ബാങ്കോങ് സമ്മറാണ് താരത്തിന്റെ ആദ്യചിത്രം.മരുഭൂമിയിലെ ആന, സ്വര്‍ണ്ണക്കടുവ തുടങ്ങി ഇരുപതോളം മലയാളം തമിഴ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.