അഭിനയിച്ചുകൊണ്ടിരുന്ന 'ചക്കപ്പഴം' പരമ്പരയില്‍നിന്ന് താൽക്കാലികമായി മാറിനിൽക്കുകയാണ് അശ്വതി ഇപ്പോള്‍

നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് തന്‍റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. 'ചക്കപ്പഴം' പരമ്പരയിലെ പ്രധാന വേഷത്തില്‍ അഭിനയിച്ചു വരികയായിരുന്ന അശ്വതി ഗർഭിണിയായ ശേഷവും അഭിനയരംഗത്തു നിന്ന് മാറിനിന്നിരുന്നില്ല. കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച പരമ്പര, വീണ്ടും ഷൂട്ടിങ്ങും സംപ്രേഷണവും തുടങ്ങിയിരുന്നു. അപ്പോഴും അശ്വതിയുടെ സാന്നിധ്യം പരമ്പരയിലൂണ്ടായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ ചക്കപ്പഴത്തിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കുകയാണ് ഇപ്പോൾ അശ്വതി. സെപ്തംബർ ആദ്യമാണ് ഡോക്ടർ അശ്വതിയുടെ ഡെലിവറി ഡേറ്റ് നൽകിയിരിക്കുന്നത്. ഈ ഇടവേളയ്ക്ക് മുമ്പ് ചക്കപ്പഴം വീട്ടിൽ നടന്ന ബേബി ഷവർ ചടങ്ങിന്‍റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

View post on Instagram

ചിത്രം പങ്കുവച്ചുകൊണ്ട് സബിറ്റ ഇങ്ങനെ കുറിക്കുന്നു.. ' എന്‍റെ കുഞ്ഞിന്‍റെ ബേബി ഷവർ ഫങ്ഷൻ, എത്രത്തോളം നിന്നെ മിസ് ചെയ്യുമെന്ന് പറയാനാകില്ല...'- ഇത്തരത്തിൽ സഹ പ്രവർത്തകർ നൽകുന്ന സ്നേഹത്തിന് മറുപടിയുമായി അശ്വതിയും കുറിപ്പിട്ടിട്ടുണ്ട്. 

'എന്‍റെ പ്രിയപ്പെട്ട ഓൺ സ്ക്രീൻ കുടുംബം... ഈ മാസങ്ങളിൽ നിങ്ങൾ നൽകിയ പിന്തുണയിൽ എന്‍റെ യഥാർത്ഥ കുടുംബത്തെ പിരിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നിയില്ല. ഒപ്പം പ്രേക്ഷകരേ... നിങ്ങൾ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി... ഈ നിർബന്ധിത അവധിക്ക് ശേഷം കാണാം.. എന്നും അശ്വതി കുറിക്കുന്നു.