ലയാളികളുടെ പ്രിയ താരമാണ് സാധിക. താരത്തിന്റെ വിശേഷങ്ങളെല്ലാം പലപ്പോഴും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.  ടെലിവിഷന്‍ പ്രേക്ഷകരിലും വലിയ ആരാധകരുണ്ട് സാധികയ്ക്ക്. സ്റ്റാർ മാജിക് അടക്കമുള്ള പരിപാടികളിലും, ചില പരമ്പകളിലും സാധിക വേഷമിട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ നിരന്തരം ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട് താരം. പലപ്പോഴും ഗ്ലാമര്‍ വേഷങ്ങളിൽ എത്തുന്നതിനും മടികാണിക്കാത്ത താരത്തിന്, ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മോശം കമന്റുകൾക്ക് ശക്തമായ ഭാഷയിൽ  മറുപടി നൽകാനും താരം മടികാണിക്കാറില്ല. 

ഇപ്പോഴിതാ ബ്രൈഡൽ ലുക്കിലുള്ള കിടിലൻ ഫോട്ടോഷൂട്ടുമായാണ് താരം എത്തിയിരിക്കുന്നത്. ഞെട്ടിക്കുന്ന മേക്കോവറിലുള്ള ചിത്രങ്ങൾക്കൊപ്പം, ഇതേ വേഷത്തിൽ രസകരമായ ഒരു വീഡിയോയിലും സാധികയെത്തുന്നുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

മഞ്ഞ കസാവ് സാരിയിൽ ഓറഞ്ച് ഡിസൈനർ ബ്ലൗസ് ധരിച്ചാണ് താരം ഫോട്ടോഷൂട്ടിൽ എത്തുന്നത്. നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരം കൂടുതലും തിളങ്ങിയത് ടെലിവിഷനിലൂടെയായിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളിൽ വേഷമിട്ട താരം ഒരു അവതാരക കൂടിയാണ്.