റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച താരമാണ് സാനിയ ഇയ്യപ്പന്‍. യുവനടിമാരില്‍ ഏറെ ആരാധകരുണ്ട് സാനിയക്കിപ്പോള്‍. തന്‍റെ ഫാഷന്‍ ഫോട്ടോഷൂട്ടുകള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ സാനിയ മറക്കാറില്ല. ഇവയക്കെല്ലാം മികച്ച പ്രതികരണവും ലഭിക്കാറുണ്ട്. ലോക്ക് ഡൗണിലും ഫോട്ടോഷൂട്ടുമായി എത്തുകയാണ് സാനിയ. പിങ്ക് നിറത്തിലുള്ള ഡ്രസില്‍  ടെറസില്‍ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സാനിയ.  'ആകാശം നീലയാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ അത് പിങ്കായി പരിണമിച്ചിരിക്കുന്നു. പക്ഷെ എനിക്കത് പിങ്കും നീലയുമായി തോന്നുന്നു. അത് എനിക്ക് മാത്രമാണോ? നിങ്ങള്‍ക്കോ?' എന്ന കുറിപ്പും സാനിയ പങ്കുവയ്ക്കുന്നുണ്ട്.

ബാലതാരമായാണ് സാനിയ അരങ്ങേറിയത്. ചെറിയ കാലം കൊണ്ട് തന്‍റേതായ സ്ഥാനം കണ്ടെത്താന്‍ താരത്തിനായി. ക്വീനില്‍  നായികയായി എത്തി. പിന്നാലെ ചിത്രത്തിലെ പ്രകടനത്തിന് സാനിയയെ തേടി നിരവധി പുരസ്കാരങ്ങളും എത്തിയിരുന്നു. ലൂസിഫറില്‍ പ്രധാന വേഷത്തിലെത്തിയതോടെ താരത്തിന്‍റെ റേഞ്ച് തന്നെ മാറി. മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് ആണ് അടുത്തതായി പുറത്തിറങ്ങാനുള്ളത്.