കുടുംബവിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ശരണ്യ ആനന്ദ്. കുടുംബവിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. ശരണ്യ ആനന്ദിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ കഥാപാത്രം കൂടിയായിരുന്നു കുടുംബവിളക്കിലേത്. വില്ലത്തി വേഷത്തിലാണ് എത്തുന്നതെങ്കിലും നടിക്ക് ആരാധകർ കുറവൊന്നുമല്ല.

യൂട്യൂബ് വ്‌ളോഗിങ് ഒക്കെയായി സജീവമായി നിൽക്കുന്ന ശരണ്യക്ക് സോഷ്യൽ മീഡിയയിലും നിരവധി ആരാധകരാണ് ഉള്ളത്. തന്റെയും ഭർത്താവിന്റെയും വിശേഷങ്ങളും സീരിയൽ വിശേഷങ്ങളും എല്ലാം ആരാധകരുമായി നടി പങ്കുവയ്ക്കാറുണ്ട്. രണ്ടാം വിവാഹ വാർഷികത്തിൽ ശരണ്യ പങ്കുവെക്കുന്ന ചിത്രവും കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

'കേരളത്തിന് അഭിമാനമല്ലേ, സന്തോഷം ഇല്ലാതാക്കരുത്': മെസ്സി, നെയ്മർ കട്ടൗട്ടുകള്‍ മാറ്റരുതെന്ന് രഞ്ജിനി

'നിങ്ങൾ സ്നേഹിക്കുന്ന, നിങ്ങളുടെ ഒപ്പം ജീവിതകാലം മുഴുവൻ ചെലവഴിക്കാൻ നിങ്ങൾ തിരഞ്ഞെടുത്തതുമായ ഞാൻ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീയാണ്. നമ്മൾ ജീവിതത്തിലും സ്നേഹത്തിലുമെല്ലാം പങ്കാളികളായിരിക്കും. വരാനിരിക്കുന്ന വർഷങ്ങളെക്കുറിച്ച് സങ്കൽപ്പിക്കുന്നതിനേക്കാൾ സന്തോഷവും സംതൃപ്തിയും എനിക്ക് മറ്റൊന്നും തരുന്നില്ല, ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു, നമ്മൾ ജീവിച്ചിരിക്കുന്ന കാലത്തോളം എല്ലാ ദിവസവും നിന്നെ സ്നേഹിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. നിങ്ങളെ വിശ്വസിക്കുമെന്നും, നിങ്ങളിൽ വിശ്വസിക്കുമെന്നും, ഉയർച്ച താഴ്ചകളിലും നല്ല സമയത്തും മോശം സമയതുമെല്ലാം നിങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നും ഉറപ്പു നൽകുന്നു. നമ്മൾ ഒരുമിച്ചുണ്ടെങ്കിൽ മറികടക്കാൻ കഴിയാത്ത ഒരു വെല്ലുവിളിയുമില്ല. ഹാപ്പി വെഡ്‌ഡിങ് ആനിവേഴ്സ്റി മൈ ലവ്,' എന്നാണ് ശരണ്യ കുറിച്ചത്. 

View post on Instagram

നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് രം​ഗത്തെത്തുന്നത്. നേരത്തെ ഭർത്താവിന് വേണ്ടി കർവചൗത്ത് എടുത്ത അനുഭവങ്ങളും ശരണ്യ പങ്കുവെച്ചിരുന്നു. ബിസിനസ്സുകാരനായ മനേഷ് രാജനാണ് ശരണ്യയുടെ ഭർത്താവ്. രണ്ടു വർഷം മുൻപ് ആയിരുന്നു ഇവരുടെ വിവാഹം.

View post on Instagram