കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീട്ടിലാണ് എല്ലാവരും. എല്ലാവരും എന്നുപറഞ്ഞാല്‍ അതില്‍ സിനിമാ താരങ്ങളും എല്ലാ സെലിബ്രേറ്റികളും ഉള്‍പ്പെടും. മിനി സ്‌കീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന സീമ ജി. നായര്‍ കഴിഞ്ഞ ദിവസം വീട്ടിനകത്ത് നിന്ന ചെയ്ത കാര്യങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ ചിലര്‍ വിമര്‍ശനവുമായി എത്തിയെന്നാണ് താരം തന്നെ പറയുന്നത്. ആദ്യം ചെയ്ത വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.

ഒരു നടിയായല്ല വീട്ടമയായിട്ടാണ് ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞത്.  എനിക്കതില്‍ കുറച്ചിലൊന്നുമില്ല. ചിലര്‍ വിളിച്ച് തനിക്് അവിടെ മുളകും മല്ലിയുമൊക്കെ പൊടിക്കലാണോ പണി എന്ന് ചോദിച്ചു. അതില്‍ എന്താണ് തെറ്റ്. ഞാന്‍ എല്ലാ കാര്യങ്ങളെയും ഒരുപോലെയാണ് കാണുന്നത്. അങ്ങനെ ചില കാര്യങ്ങള് മോശമാണെന്ന് കരുതുന്നത് എന്തിനാണ് എന്നും താരം ചോദിച്ചു.  വെറുതെ വീട്ടിലിരിക്കുമ്‌പോള്‍ എന്തൊക്കെ ചെയ്യാനാകും എന്നായിരുന്നു താരം ആദ്യം പുറത്തുവിട്ട വീഡിയോ.

താന്‍ ഒരു നടി ആയിട്ടല്ല വീഡിയോയില്‍ സംസാരിച്ചത്. വീട്ടമ്മയായിട്ടാണ്. മാത്രമല്ല, ഒരു കാര്യത്തെയും നിസ്സാര വല്‍ക്കരിക്കാന്‍ പാടില്ല. അങ്ങനെ നിസാര വല്‍ക്കരിച്ചതില്‍ പലതും പിന്നീട് വലിയ വിപത്തുകളായി മാറിയിട്ടുണ്ട് എന്നും താരം പറയുന്നു. വീട്ടില്‍ ധാന്യങ്ങള്‍ പൊടിക്കുകയും വൃത്തിയാക്കുകയും ചെയ്യാം എല്ലാം സെറ്റാക്കി വയ്ക്കാമെന്ന് തരത്തിലുള്ള വീഡിയോ ഇട്ട ശേഷം മോശം പ്രതികരണമുണ്ടായ സാഹചര്യത്തിലായിരുന്നു നടി വിശദീകരണവുമായി എത്തിയത്.