നൃത്തവിദ്യാലയം ആരംഭിച്ച ശാലു നിരവധി നൃത്തവിദ്യാലയങ്ങൾ നടത്തി വരികയാണ് ഇപ്പോള്‍. അടുത്തിടെ താരം പങ്കുവച്ച  പോസ്റ്റുകളാണ് ശ്രദ്ധേയമാകുന്നത്. 

നര്‍ത്തകിയും സിനിമാ-സീരിയല്‍ താരവുമാണ് ശാലുമേനോന്‍. മലയാളക്ക് ഏറെ പ്രിയങ്കരമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത ശാലു 2016ലാണ് വിവാഹിതയായിത്. സീരിയല്‍ താരം സജി ജി. നായരാണ് ശാലുവിന്‍റെ ഭര്‍ത്താവ്. ഇടയ്ക്ക് വിവാദ നായികയായി മാധ്യമങ്ങളിൽ നിറഞ്ഞെങ്കിലും പില്‍ക്കാലത്ത് താരത്തിന്‍റെ തിരിച്ചുവരവും കണ്ടു. 

കറുത്ത മുത്തില്‍ കന്യ എന്ന വേഷത്തില്‍ മിനി സ്ക്രീനിലേക്ക് ഗംഭീര തിരിച്ചുവരവായിരുന്നു ശാലു നടത്തിയത്. മഞ്ഞിൽവിരിഞ്ഞ പൂവില്‍ ശക്തമായ കഥാപാത്രത്തവുമായി എത്തി. ആ പരമ്പരയിൽ കേന്ദ്ര കഥാപാത്രമായി ശാലു നിറഞ്ഞു നിന്നു. ഇടയ്ക്ക് നൃത്തം അ്ഭ്യസിപ്പിക്കാന്‍ ആരംഭിച്ച ശാലു നിരവധി നൃത്തവിദ്യാലയങ്ങൾ നടത്തി വരികയാണിപ്പോള്‍. അടുത്തിടെ താരം പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് ശ്രദ്ധേയമാകുന്നത്. 

എന്റെ ജീവിതത്തിന്റെ മറ്റൊരു വർഷം. അതിലേക്ക് കടത്തിയതിന് ദൈവത്തിന് നന്ദി. ഒപ്പം എല്ലാ ജന്മദിനാശംസകൾക്കും നന്ദി എന്നായിരുന്നു ഒരു ചിത്രം പങ്കുവച്ച് താരം കുറിച്ചത്. 37കാരിയായ ശാലു സ്ലിമ്മായി കിടുക്കന്‍ ലുക്കിലാണ് എത്തിയിരിക്കുന്നത്. പിറന്നാളാശംസയ്ക്ക് നന്ദിപറഞ്ഞെത്തിയ പോസ്റ്റിന് പിന്നാലെ അടുത്തിടെ താരം പങ്കുവച്ച നൃത്തത്തിന്‍റെ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. എന്തൊരു ചടുലമാണ് ആ ചുവടുകളെന്നാണ് ആരാധകര്‍ കമന്‍റുകളിലൂടെ പറയുന്നത്.

View post on Instagram

'നിലനിൽപ്പിന്റെ പോരാട്ടം നമ്മൾ അതിജീവിക്കും! പ്രപഞ്ചത്തിൽ സകല ജീവജാലങ്ങളും പകച്ചുനിൽക്കുന്നു., മനുഷ്യശക്തിക്ക് കീഴടക്കാൻ കഴിയാത്തതായി ഒന്നുമില്ലാ എന്ന നമ്മുടെ സ്വകാര്യ അഹങ്കാരം പോലും കേവലം ഈ വൈറസിന് മുന്നിൽ പതറിപ്പോകുന്നു.., നമുക്ക് പൊരുതി നേടാം, പ്രപഞ്ചശക്തികളും സർവേശ്വരനും നമ്മെ കൈവിടില്ല.., ഈ അവസരത്തിൽ നമുക്ക് സാമൂഹികാകലം പാലിക്കാം വീട്ടിലിരിക്കാം, കലയുടെ കർമ്മപദത്തിലൂടെ പ്രതീക്ഷയുടെ തെളിദീപങ്ങൾ തെളിക്കാം'- എന്ന കുറിപ്പും താരം വീഡിയോക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.

View post on Instagram