സെപ്റ്റംബർ എട്ടിന് ശ്രീവിദ്യ വിവാഹിതയാകും.

സിനിമകൾ ടെലിവിഷൻ ഷോകള്‍ എന്നിവയിലൂടെ മലയാളികൾക്ക് സുപരിചിതയായ ആളാണ് ശ്രീവിദ്യ മുല്ലച്ചേരി. കാസർകോടിന്റെ തനത് ഭാഷയിൽ സംസാരിച്ച് ഏവരെയും കുടുകുടെ ചിരിപ്പിക്കുന്ന ശ്രീവിദ്യ ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ എട്ടിന് ശ്രീവിദ്യ വിവാഹിതയാകും. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ. വിവാഹ ആലോചന മുതലുള്ള എല്ലാ വിശേഷങ്ങളും ശ്രീവിദ്യ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അത്തരത്തിൽ സേവ് ദ ഡേറ്റ് ഫോട്ടോസും താരമിപ്പോൾ പങ്കിട്ടിരിക്കുകയാണ്. 

അപ്പോൾ ഇനി “7 സുന്ദര രാത്രികൾ” എന്ന് കുറിച്ച് കൊണ്ടാണ് ശ്രീവിദ്യ മുല്ലച്ചേരി പ്രീ വെഡ്ഡിം​ഗ് ഫോട്ടോസും വീഡിയോയും പങ്കിട്ടിരിക്കുന്നത്. സ്റ്റൈലിഷ് വസ്ത്രമണിഞ്ഞ് തടാകത്തിലാണ് ഷൂട്ട് നടത്തിയിരിക്കുന്നത്. വളരെധികം റിസ്ക് എടുത്താണ് ഷൂട്ട് നടത്തിയത് എന്നത് ബിറ്റിഎസ് വീഡിയോകളിൽ നിന്നും വ്യക്തമാണ്. ഫോട്ടോകൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഇരുവർക്കും ആശംസകൾ അറിയിക്കുന്നതിനൊപ്പം തന്നെ വിമർസന പരിഹാസ കമന്റുകളും വരുന്നുണ്ട്. ഇതൊക്കെ നാട്ടുകാരെ കാണിക്കണമോ എന്നാണ് ചിലർ പരിഹാസ ചുവയോടെ ചോദിക്കുന്നത്. 

View post on Instagram

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയെ ആയിരുന്നു രാഹുലും ശ്രീവിദ്യയും ആദ്യം വിവാഹം ക്ഷണിച്ചത്. അത് തങ്ങളുടെ വലിയ ആഗ്രഹം ആയിരുന്നുവെന്നും ഇരുവരും നേരത്തെ പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ പുതിയ പടത്തിന്‍റെ സംവിധായകന്‍ കൂടിയാണ് രാഹുല്‍ രാമചന്ദ്രന്‍. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്യും. 

View post on Instagram

സെപ്റ്റംബര്‍ എട്ടിന് എറണാകുളത്ത് വച്ചാണ് രാഹുലിന്‍റെയും ശ്രീവിദ്യയുടെയും വിവാഹം. ശ്രീവിദ്യ മുല്ലച്ചേരി കാസർകോട് സ്വദേശിയും രാഹുൽ തിരുവനന്തപുരം കാരനുമാണ്. 

യുവാവിൽ നിന്നും ദുരനുഭവം, ഓടിച്ചിട്ട് തല്ലി ദീപിക പദുകോൺ, അക്കഥ ഇങ്ങനെ, 'സിം​ഗപ്പെണ്ണെ'ന്ന് ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..