പോണ്‍ സിനിമയില്‍ നിന്നും ബോളിവുഡിലെത്തിയ നടിയാണ് സണ്ണി ലിയോണ്‍.

സിനിമാ താരങ്ങളുടെ പൂർവകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെ. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ട്രെഡിം​ഗ് ആകാറുമുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്നൊരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ലോകമെമ്പാടും ആരാധകരുള്ള സണ്ണി ലിയോണിന്റെ(Sunny Leone) കുട്ടിക്കാല ഫോട്ടോയാണ് വൈറലാകുന്നത്. 

കഴിഞ്ഞ ദിവസമായിരുന്നു സണ്ണി ലിയോണിന്റെ 41-ാം ജന്മദിനം. നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രം​ഗത്തെത്തിയത്. ഭർത്താവ് ഡാനിയേൽ വെബ്ബറും താരത്തിന് ആശംസ നേർന്നിരുന്നു. അദ്ദേഹമാണ് സണ്ണിയുടെ കുട്ടിക്കാല ചിത്രം പങ്കുവച്ചത്. 

“നീ ആരായിത്തീർന്നു എന്ന് സംഗ്രഹിക്കാൻ ഇവിടെ വാക്കുകളില്ല. നീ എല്ലാവിധത്തിലും ഒരു ഐക്കണാണ്, അത് സാധ്യമല്ലെന്ന് ഞാൻ കരുതുമ്പോൾ, നീ കൂടുതൽ നേട്ടങ്ങൾ നേടുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്നു. എല്ലാ അർത്ഥത്തിലും നീ അത്ഭുതപ്പെടുത്തുന്ന മനുഷ്യനാണ്,” എന്നാണ് ഡാനിയൽ കുറിച്ചിരുന്നത്. 

Read Also: Kaaliyan : ഒരുങ്ങുന്നത് പൃഥ്വിരാജിന്റെ വമ്പന്‍ ചിത്രം ; 'കാളിയ'നെ കുറിച്ച് സംവിധായകന്‍

പോണ്‍ സിനിമയില്‍ നിന്നും ബോളിവുഡിലെത്തിയ നടിയാണ് സണ്ണി ലിയോണ്‍. ബോളിവുഡില്‍ ഒരിടം കണ്ടെത്തുകയും വിമര്‍ശനങ്ങൾക്ക് തക്കതായ മറുപടി നൽകുന്ന താരമാണ് സണ്ണി ലിയോണ്‍. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണ്‍ ക്രമേണ തെന്നിന്ത്യന്‍ സിനിമകളിലും ചുവടുറപ്പിച്ചു. കാനഡയിലെ ഒരു സിക്ക് പഞ്ചാബി കുടുംബത്തിലാണ് സണ്ണി ജനിച്ചത്. കരന്‍ജിത്ത് കൗര്‍ എന്നായിരുന്നു പേര്. പിന്നീട് അമേരിക്കയിലേക്ക് താമസം മാറി. പഠനമുപേക്ഷിച്ച് മോഡലിങ് രംഗത്തും പോണ്‍ സിനിമാ രംഗത്തും സജീവമായി.

View post on Instagram

കരിയറിന് പുറമെ കുടുംബജീവിതത്തിലും വ്യക്തമായ വിജയമാണ് സണ്ണി ലിയോണ്‍ രേഖപ്പെടുത്തുന്നത്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം സസന്തോഷം ലോസ് ആഞ്ചല്‍സിലെ വീട്ടിലാണിപ്പോള്‍ സണ്ണി. 2011 ജനുവരിയിലാണ് സണ്ണി ലിയോണ്‍ ഡാനിയല്‍ വെബ്ബറിനെ വിവാഹം കഴിക്കുന്നത്. 2017 ജൂലൈയില്‍ ഇരുവരും നിഷയെ ദത്തെടുത്തു. 2018-ല്‍ ഇരുവര്‍ക്കും വാടകഗര്‍ഭധാരണത്തിലൂടെ അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നീ ഇരട്ടക്കുഞ്ഞുങ്ങളും പിറന്നു.

'പ്രമേയം വെറും പഴംതുണി ആണെന്ന് പറയുക വയ്യ'; 'ഭീഷ്മപർവ്വ'ത്തെ കുറിച്ച് ഭദ്രൻ

ഭീഷമ പർവ്വം.
ഇന്നലെ ആണ് ആ സിനിമ കാണാൻ കഴിഞ്ഞത്. കുടിപ്പക ആണ് പ്രമേയം. ലോകാരംഭം മുതൽ ലോകാവസാനം വരെ ഈ കുടിപ്പക ആവർത്തിച്ച് കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യ!!എത്ര തന്മയത്തത്തോടെ അത് അവതരിപ്പിക്കാം എന്നത് ഒരു ഫിലിം മേക്കറുടെ challenge ആണ്. ഫ്രാൻസിസ് ഫോർഡ് കോപ്പോളോയുടെ 'ഗോഡ് ഫാദറി'ന് മുൻപും പിൻപും കുടിപ്പകകളുടെ കഥപറഞ്ഞ സിനിമകൾ ഉണ്ടായി. എന്ത് കൊണ്ട് 'ഗോഡ് ഫാദർ ' distinctive ആയിട്ട് കാലങ്ങളെ അതിജീവിച്ച് നിൽക്കുന്നു. അവിടെ നിന്ന് ഭീഷമ പർവ്വത്തിലേക്ക് വരുമ്പോൾ, ജിഗിലറി കട്ട്‌സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്മെന്റ്സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്ളാഹനീയമാണ്. ഒറ്റവാക്കിൽ 'മൈക്കിൾ' എന്ന കഥാപാത്രത്തോടൊപ്പം മേക്കിങ് സഞ്ചരിച്ചു എന്ന് പറയാം.മൈക്കിളിന്റെ വെരി പ്രസന്റ്സ്. മൊഴികളിലെ അർഥം ഗ്രഹിച്ച് ഔട്ട്‌സ്പോക്കൺ ആവാതെ, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോൾ മമ്മൂട്ടിക്ക് തള്ളവിരൽ അകത്ത് മടക്കി ഒരു സല്യൂട്ട്.