നടി സുരഭിയാണ് ന്യൂയോര്‍ക്കില്‍ ഇരുവരും ഒരുമിച്ച് ചെലവഴിച്ച സന്തോഷ നിമിഷങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്നത്.

മലയാളിക്ക് ആരാണ് കറുത്തമ്മ?, മറ്റാര് മലയാളികളുടെ സ്വന്തം താരം ഷീലാമ്മ തന്നെ. എക്കാലവും ചെയ്ത സിനിമകളിലെ വേഷങ്ങള്‍ സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിച്ച സീമ വെള്ളിത്തിരയില്‍ പരിപൂര്‍ണതയുടെ ആള്‍രൂപമാണ്. പ്രേക്ഷക ഹൃദയം കീഴടക്കിയ ഷീലയുടെ എക്കാലത്തേയും അനശ്വര കഥാപാത്രമായിരുന്നു കറുത്തമ്മയുടെത്.

സാമൂഹിക മാധ്യമങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും ഷീലയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി ഓടുന്നത്. നടി സുരഭി ലക്ഷ്മിക്കൊപ്പം കൈപിടിച്ച് ആടിപ്പാടി നടന്നുവരുന്ന ഷീലയുടെ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. പശ്ചാത്തലത്തില്‍ ചെമ്മീനിലെ, പണ്ടോരു മുക്കുവന്‍ മുത്തിന് പോയി... എന്നു തുടങ്ങുന്ന ഗാനമാണ് പശ്ചാത്തലത്തില്‍.

നടി സുരഭിയാണ് ന്യൂയോര്‍ക്കില്‍ ഇരുവരും ഒരുമിച്ച് ചെലവഴിച്ച സന്തോഷ നിമിഷങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്നത്. 1960- കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറ സാന്നിധ്യമായിരുന്നു. സനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ പരമ്പരകളില്‍ ഇപ്പോഴും ഷീലയുടെ നിറസാന്നിധ്യമുണ്ട്.

View post on Instagram