ഭർത്താവിനും കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും സ്വര ഷെയർ ചെയ്തിട്ടുണ്ട്. 

മ്മയായ സന്തോഷം പങ്കുവച്ച് നടി സ്വര ഭാസ്കർ. ഫഹദ് അഹമ്മദിനും സ്വരയ്ക്കും പെൺകുഞ്ഞാണ് ജനിച്ചിരിക്കുന്നത്. സെപ്റ്റംബർ 23നാണ് കുഞ്ഞ് ജനിച്ചതെന്നും റാബിയ എന്നാണ് പേരെന്നും സ്വര സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഭർത്താവിനും കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും സ്വര ഷെയർ ചെയ്തിട്ടുണ്ട്. 

"ഒരു പ്രാർത്ഥന കേട്ടു, ഒരു അനുഗ്രഹം ലഭിച്ചു, ഒരു പാട്ട് മന്ത്രിച്ചു, ഒരു നിഗൂഢ സത്യം.. 2023 സെപ്റ്റംബർ 23നാണ് ഞങ്ങളുടെ പെൺകുഞ്ഞ് റാബിയ ജനിച്ചത്. നിറഞ്ഞ ഹൃദയത്തോടെ നന്ദിയും സന്തോഷവും, നിങ്ങളുടെ സ്നേഹത്തിന് നന്ദി! ഇതൊരു പുതിയ ലോകമാണ്", എന്നാണ് സ്വര ഭാസ്കർ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പ്രിയ താരത്തിനും കുടുംബത്തിനും ആശംസകളുമായി രം​ഗത്തെത്തുന്നത്. 

View post on Instagram

2023 ഫെബ്രുവരിയില്‍ ആയിരുന്നു സമാജ്‍വാദി പാര്‍ട്ടി യുവനേതാവ് ഫഹദ് അഹമ്മദുമായി തന്‍റെ വിവാഹം കഴിഞ്ഞ വിവരം സ്വര ഭാസ്കര്‍ അറിയിച്ചത്. സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം ജനുവരി 6ന് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു രാഷ്ട്രീയ പരിപാടിക്കിടെ ആണ് സ്വരയും ഫഹദുമായി പരിചപ്പെടുന്നത്. ആ പരിചയം പിന്നീട് സൌഹൃത്തിലേക്കും പ്രണയത്തിലേക്കും വഴിതെളിച്ചു. ശേഷം ഒന്നിച്ചു ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുക ആയിരുന്നു. 

ഇതാണ് ഡെഡിക്കേഷൻ..; നീരും കഠിനമായ വേദനയും, ആ കാലും വച്ച് 'സേവ്യർ' നിറഞ്ഞാടി

2009ൽ ആണ് സ്വര ഭാസ്കര്‍ വെള്ളിത്തിരയില്‍ എത്തുന്നത്. 'മധോലാല്‍ കീപ്പ് വാക്കിംഗ്' എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. പിന്നീട് തനു വെഡ്സ് മനു, ചില്ലര്‍ പാര്‍ട്ടി, ഔറംഗസേബ്, രഞ്ജാന, പ്രേം രത്തന്‍ ധന്‍ പായോ, വീരെ ദി വെഡ്ഡിംഗ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പ്രകടന മികവില്‍ നാല് തവണ ഫിലിം ഫെയർ അവാർഡും സ്വരയെ തേടി എത്തിയിരുന്നു. പലപ്പോഴും പൊതു കാര്യങ്ങളില്‍ തന്‍റേതായ നിലപാടുകള്‍ തുറന്നു പറയുന്ന ആളാണ് സ്വര. ഇത്തരം തുറന്നു പറച്ചിലും നിലപാടുകളും പലപ്പോഴും വിവാദങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..