2023 ഫെബ്രുവരിയിൽ ആയിരുന്നു സ്വര ഭാസ്കർ വിവാഹിതയായ കാര്യം പുറത്തുവരുന്നത്.

മ്മയാകാൻ ഒരുങ്ങി ബോളിവുഡ് നടി സ്വര ഭാസ്കര്‍. അമ്മയാകാൻ ഒരുങ്ങുന്ന വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളുമെല്ലാം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ് സ്വര ഇപ്പോൾ. ഈ അവസരത്തിൽ നിറവയറിൽ സുന്ദരിയായി നിൽക്കുന് താരത്തിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. നിറപുഞ്ചിയോടെ മഞ്ഞ ​ഹാഫ് ​ഗൗണിൽ മനോഹരിയായി നിൽക്കുന്ന സ്വരയെ ഫോട്ടോയിൽ കാണാം. 

2023 ഫെബ്രുവരിയിൽ ആയിരുന്നു സ്വര ഭാസ്കർ വിവാഹിതയായ കാര്യം പുറത്തുവരുന്നത്. സമാജ്‍വാദി പാര്‍ട്ടി യുവനേതാവ് ഫഹദ് അഹമ്മദ് ആണ് സ്വരയുടെ ഭർത്താവ്. സ്പെഷല്‍ മാര്യേജി ആക്റ്റ് പ്രകാരം ജനുവരി 6 ന് ആണ് ഇരുവരും കോടതിയില്‍ വിവാഹം രജിസ്റ്റ്‍ ചെയ്തിരുന്നു. ശേഷം ഫെബ്രുവരിയിൽ വിവാഹക്കാര്യം സ്വര അറിയിക്കുക ആയിരുന്നു. 

Scroll to load tweet…

വർഷങ്ങൾക്ക് മുൻപൊരു രാഷ്ട്രീയ പൊതുയോ​ഗത്തിൽ വച്ചായിരുന്നു ഫഹദ് അഹമ്മദുമായി സ്വര പരിചയത്തിൽ ആകുന്നത്. ആ പരിചയം സൗഹൃദം ആകുകയും പിന്നീട് വിവാഹത്തിൽ എത്തുകയുമായിരുന്നുവെന്ന് നടി തന്നെ നേരത്തെ പറഞ്ഞിരുന്നു. സ്നേഹമാണ് ഞങ്ങള്‍ നേടിയിരുന്നത്. പക്ഷേ ഞങ്ങള്‍ ആദ്യം കണ്ടെത്തിയത് സൗഹൃദം ആയിരുന്നുവെന്നും സ്വര പറഞ്ഞിരുന്നു. 

View post on Instagram

2009ൽ റിലീസ് ചെയ്ത 'മധോലാല്‍ കീപ്പ് വാക്കിംഗ്' എന്ന ചിത്രത്തിലൂടെ ആണ് സ്വര ഭാസ്കർ വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം തനു വെഡ്സ് മനു, ചില്ലര്‍ പാര്‍ട്ടി, ഔറംഗസേബ്, രഞ്ജാന, പ്രേം രത്തന്‍ ധന്‍ പായോ, വീരെ ദി വെഡ്ഡിംഗ് തുടങ്ങിയ ചിത്രങ്ങൾ അഭിനയിച്ച് ശ്രദ്ധനേടി. നാല് തവണ ഫിലിം ഫെയർ അവാർഡും സ്വരയെ തേടി എത്തിയിരുന്നു. പൊതുവിഷയത്തില്‍ തന്റേതായ അഭിപ്രായം തുറന്നു പറയാൻ മടി കാണിക്കാത്ത ബോളിവുഡിലെ അപൂര്‍വ്വം താരങ്ങളില്‍ ഒരാളു കൂടിയാണ് സ്വര ഭാസ്കർ. 

'അന്ന് ബാത് റൂമിൽ നിന്ന് ഡ്രസ് മാറുമ്പോൾ ഞാൻ കരയുകയാണ്, സിനിമകളിൽ നിന്നും ഒഴിവാക്കി'; അപ്പാനി ശരത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..