Asianet News MalayalamAsianet News Malayalam

'ഫെല്‍ ഇന്‍ ലവ് വിത്ത് ഹിം'; ഒറീസ മുതല്‍ മാമാങ്കം വരെ, ഉണ്ണി മുകുന്ദനെ കുറിച്ച് സ്വാസിക

ഉണ്ണി മുകുന്ദന്‍റെ കഥാപാത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ സ്വാസിക

actress swasika Facebook post about unni mukundan
Author
Kerala, First Published Dec 17, 2019, 6:49 PM IST

ന്ദ്രോത്ത് പണിക്കരുടെ വേഷത്തില്‍ പക്വകതയാര്‍ന്ന വേഷപ്പകര്‍ച്ച നടത്തിയ ഉണ്ണി മുകുന്ദന് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്. തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുന്ന മാമാങ്കത്തില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തെയും കഥാപാത്രങ്ങളെയും ഏറ്റെടുത്ത പ്രേക്ഷകര്‍ ഉണ്ണി മുകുന്ദന്‍റെ ചന്ദ്രോത്ത് പണിക്കരെയും അദ്ദേഹത്തിന്‍റെ പ്രയത്നത്തെയും അഭിനന്ദിക്കുകയാണ്.

ഉണ്ണി മുകുന്ദന്‍റെ കഥാപാത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ സ്വാസിക. തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഉണ്ണി മുകുന്ദനൊപ്പമുള്ള അഭിനയ ജീവിത ഓര്‍മകളും പ്രയത്നവും ഓര്‍ത്തെടുക്കുകയാണ് സ്വാസിക. രസകരമായ കുറിപ്പില്‍ പലപ്പോഴും അര്‍ഹിക്കുന്ന അംഗീകരം കിട്ടാതെ പോയ ഉണ്ണി മുകുന്ദന്‍റെ പല കഥാപാത്രങ്ങള്‍ക്കും ഉപരിയായി ചന്ദ്രോത്ത് പണിക്കര്‍ സ്വീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും സ്വാസിക കുറിച്ചു.

ഓരോ കഥാപാത്രങ്ങൾക്കും ഓരോ മുഖങ്ങൾ ഓരോ സ്വഭാവങ്ങൾ ഓരോ ശൈലികളാണ് ഉണ്ണി മുകുന്ദനെന്നും
മല്ലു സിംഗ്, മസിൽ അളിയൻ, ജോൺ തെക്കൻ, മാർകോ ജൂനിയർ,ക്രിസ്തുദാസ് ചന്ദ്രോത് പണിക്കർ തുടങ്ങിയ  കഥാപാത്രങ്ങള്‍ മനസിലുണ്ടെന്നും സ്വാസിക കുറിച്ചു. കുറിപ്പിന്‍റെ അവസാനം 'ഫെല്‍ ഇന്‍ ലവ് വിത്ത് ഹിം എഗെയ്ന്‍" എന്നും തനിക്ക് ഉണ്ണി മുകുന്ദനോട് ക്രഷാണെന്നും സ്വാസിക കുറിപ്പില്‍ പറയുന്നു. ഏറെ ആരാധകരുള്ള സ്വാസികയുടെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

കുറിപ്പിങ്ങനെ...

ഓരോ കഥാപാത്രങ്ങൾക്കും ഓരോ മുഖങ്ങൾ ഓരോ സ്വഭാവങ്ങൾ ഓരോ ശൈലികൾ.. 🤗

മല്ലു സിംഗ്, മസിൽ അളിയൻ, ജോൺ തെക്കൻ, മാർകോ ജൂനിയർ,ക്രിസ്തുദാസ് ചന്ദ്രോത് പണിക്കർ.. ♥♥♥ അങ്ങനെ എന്റെ മനസ്സിൽ കയറി കൂടിയ ഒരുപാട് കഥാപാത്രങ്ങൾ

ഓരോ കഥാപാത്രത്തിനും അദ്ദേഹം മാനസികമായും ശാരീരികമായും കൊണ്ട് വരുന്ന ആ മാറ്റങ്ങൾ.. 🥰.എവിടെയും അത് അങ്ങനെ പരാമർശിച്ചു ഞാൻ കണ്ടിട്ടില്ല. എന്നാൽ ഒറീസയുടെ ഷൂട്ടിംഗ് ടൈമിൽ നേരിട്ട് അറിഞ്ഞതാണ് ആരും അറിയാതെ അദ്ദേഹം കഥാപാത്രത്തിന് വേണ്ടി ചെയുന്ന വലിയ മാറ്റങ്ങൾ.എന്റെ വളരെ പേർസണൽ ഫേവറിറ്റ് ആയൊരു റോൾ ആയിരുന്നു ഒറീസയിലെ ക്രിസ്തുദാസ് എന്ന കഥാപാത്രം.അതിന്റെയും സംവിധായകൻ പപ്പേട്ടൻ ആയിരുന്നു.

ഒറീസയിലെ പൊലീസുകാരൻ ആവാൻ ആഗ്രഹമില്ലാതെ പൊലീസ് ആയ ആ കഥാപാത്രം അത്ര ഫിറ്റ്‌ ആയാൽ ശരിയാവില്ല എന്ന് സ്വയം മനസിലാക്കി വയറും തടിയും കൂട്ടി ആ കഥാപാത്രമായി മാറുന്നത് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.ഇതൊന്നും ആരും അറിയുന്നില്ലലോ എന്ന വിഷമം നന്നായി ഉണ്ടായിരുന്നു. ഇങ്ങനെ ഉണ്ണിയുടെ പല കഠിന പ്രയത്‌നങ്ങൾക്കും വേണ്ട വിധം അംഗീകാരങ്ങൾ എവിടെയും ലഭിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

Finally Chandroth Panicker.. 😍♥ മാമാങ്കത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട Character.ആക്ഷന് അധികം പ്രാധാന്യം കൊടുക്കാതെ കഥാപാത്രത്തിനും ഇമോഷനും മുൻഗണന കൊടുത്ത ഒരു അത്യുഗ്രൻ characterization.ക്ലൈമാക്സിലെ ഫൈറ്റ് സീൻസ് ഒക്കെ.. 😍🙏.ഇതിന്റെയും സംവിധായകൻ പപ്പേട്ടൻ ആണെന്നുള്ളത് ആണ് ഏറ്റവും സന്തോഷം.

എല്ലാം കാലം കരുതി വെച്ചത് ആണെന്ന് വിശ്വസിക്കുന്നു.. സിനിമ കണ്ടിറങ്ങിയിട്ടും ചന്ദ്രോത്ത് പണിക്കരും അനന്തരവന്‍ അച്യുതനുമായുള്ള ആ ഒരു ബോണ്ടിങ് മനസ്സിൽ നിന്ന് പോവുന്നില്ല. ഒറീസയുടെ സെറ്റിൽ വെച്ച് തുടങ്ങിയ സൗഹൃദം ആണ്, ഉണ്ണി മുകുന്ദൻ എന്ന ആ വലിയ നല്ല മനുഷ്യനെ എല്ലാവരും ഇത് പോലെ അംഗീകരിക്കുന്ന ആ ദിവസത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നു,ഇന്ന് സിനിമ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.. ♥
Fell in love with him once again..😘
Crush Forever..😁

Follow Us:
Download App:
  • android
  • ios