Asianet News MalayalamAsianet News Malayalam

ഇനിയാരും ലൈക്കോ സബ്സ്ക്രൈബോ ചെയ്യണ്ട; യുട്യൂബ് ചാനൽ ഹാക്ക് ആയെന്ന് സ്വാസിക

ലക്ഷങ്ങളുടെ വരുമാനം അല്ലെ നഷ്ടം ഉണ്ടായത്. എത്രയും വേഗം അത് തിരികെ പിടിക്കാൻ ആകട്ടെ എന്നാണ് ആരാധകരുടെ കമന്റുകൾ.

actress swasika vijay says her youtube channel hacked
Author
First Published Apr 28, 2024, 1:44 PM IST | Last Updated Apr 28, 2024, 1:44 PM IST

രു സീരിയൽ കഥപോലെ മനോഹരമായിരുന്നു സ്വാസികയുടെയും പ്രേമിന്റെയും പ്രണയകഥ. ഒരു സീരിയൽ ലൊക്കേഷനിൽ വച്ചാണ് ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങിയതും അത് പ്രണയത്തിലും ഒടുക്കം വിവാഹത്തിലും ചെന്നെത്തിയതും. മനംപോലെ മംഗല്യം സീരിയലിൽ അഭിനയിക്കുമ്പോഴാണ് തങ്ങൾ പരിചയപ്പെട്ടതെന്നും പെട്ടെന്ന് തന്നെ സൗഹൃദത്തിലായെന്നും സ്വാസിക പറഞ്ഞിരുന്നു. ഒരു റൊമാന്റിക് സീൻ ഷൂട്ടിന്റെ ഇടയിൽ താൻ ആണ് പ്രേമിനെ പ്രൊപ്പോസ് ചെയ്യുന്നത് എന്നാണ് സ്വാസിക അറിയിച്ചതും.

ഇപ്പോൾ പറഞ്ഞുവരുന്നത് ഇരുവരുടെയും ലൈഫിൽ സംഭവിച്ച ഒരു സങ്കടവാർത്തയാണ്. സ്വാസിക തന്നെയാണ് ഇക്കാര്യം പറഞ്ഞതും. എന്റെ യൂട്യൂബ് ചാനൽ ഹാക്കായി പോയി. അത് ഇനി കംപ്ലെയിന്റ് കൊടുത്ത് തിരികെ കിട്ടുമ്പോളേക്കും ലേറ്റ് ആകും. പഴയ ചാനലിലേക്ക് പോയി ഇനി ആരും ലൈക്ക് ചെയ്യുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യണ്ട. പഴയ വീഡിയോസും കാണണ്ട. ഞങ്ങൾ ഒരുമിച്ചുള്ള വിശേഷങ്ങൾ ഒക്കെയും മറ്റൊരു ചാനൽ വഴി ഉണ്ടാകും. ആന്റമാൻ നിക്കോബാർ ഐലന്റിലേക്ക് ആണ് ഞങ്ങൾ ഒരുമിച്ചൊരു യാത്ര പോകുന്നത്.ആ വിശേഷങ്ങൾ പങ്കിടുമെന്നും സ്വാസികയും പ്രേമും പുത്തൻ വീഡിയോയിൽ പറയുന്നു.

'എല്ലാ ഗോപിക ഫാൻസിനും ഉള്ള ഒരു സ്‌പെഷ്യല്‍ സമ്മാനമാണിത്'; ഗോപികയെ ട്രോളി ജിപി

അതേസമയം ലക്ഷങ്ങളുടെ വരുമാനം അല്ലെ നഷ്ടം ഉണ്ടായത്. എത്രയും വേഗം അത് തിരികെ പിടിക്കാൻ ആകട്ടെ എന്നാണ് ആരാധകരുടെ കമന്റുകൾ. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു താര വിവാഹം ആയിരുന്നു ഇവരുടേത്. മുൻപ് പലവട്ടം സ്വാസികയുടെ പേര് പല നായകന്മാരുടെ ഒപ്പവും ചേർത്തുവച്ചുള്ള വിവാഹവാർത്തകൾ പതിവായിരുന്നു. അതുകൊണ്ടുതന്നെ ഗോസിപ്പ് വാർത്തകൾ എന്നാണ് ഇരുവരുടെയും വിവാഹവാർത്ത പുറത്തുവന്നപ്പോൾ ആരാധകർ കരുതിയതും. എന്നാൽ ഇവർ തമ്മിലുള്ള വിവാഹം ഒരു സീരിയൽ കഥ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios