മാതൃദിന ആഘോഷങ്ങള്‍ക്കിടയില്‍ ബോളീവുഡില്‍ ചര്‍ച്ചയായിരിക്കുന്നത് സുജോയ് ഘോഷിന്റെ ട്വീറ്റിന് തപ്‌സി പന്നു ചെയ്ത ഒരു കമന്റാണ്. എന്നാല്‍ തപ്‌സി ശരിക്കും ചൂടായതാണോ അതോ ഇനിയിപ്പോള്‍ തമാശയാണോയെന്നാണ് ആരാധകര്‍ക്ക് മനസ്സിലാകാത്തത്. 

മാതൃദിനത്തില്‍ ഉച്ചയോടെയാണ് സംവിധായകന്‍ സുജോയ് ഘോഷ് കഹാനി കഹാനി2 എന്നിവയിലെ വിദ്യാ ബാലന്റെ അമ്മവേഷവും, അമൃതാ സിംഗിന്റെ ബദ്‌ലയിലെ അമ്മവേഷവും, ചേര്‍ത്ത് ട്വീറ്റ് ചെയ്തത്. മൂന്നും സുജോയിയുടെ സംവിധാനത്തില്‍ പ്രശംസയേറ്റുവാങ്ങിയ ചിത്രങ്ങളാണ്.

ഫോട്ടോ പോസ്റ്റ് ചെയ്ത ഉടനെവന്നു താപ്‌സിസുടെ കമന്റ്. 'നോക്കു, എന്റെ ഫോട്ടോയെവിടെ, ഞാനുമൊരു അമ്മയായിരുന്നു' എന്നാണ് തപ്‌സി കമന്റ് ചെയ്തത്. ബദ്‌ല എന്ന സുജോയ്‌ഘോഷ് ചിത്രത്തില്‍ താപ്‌സിയും അമ്മവേഷം കൈകാര്യം ചെയ്തിരുന്നുവെന്നതാണ് താരം പറയുന്നത്.

തപ്‌സിയുടെ കമന്റിന് സംവിധായകന്റെ മറുപടി, ചിത്രം ശരിയാക്കുകയാണ്, ഇപ്പോളിടും എന്നതായിരുന്നു. പിന്നെവന്ന തപ്‌സിയുടെ കമന്റാണ് ആരാധകര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. ഇത് വളരെ ചീപ്പായിപ്പോയി, ആദ്യത്തെക്കാര്യം ഞാന്‍ അമ്മയായി അഭിനയിക്കാന്‍ സമ്മതിച്ചു, എന്നിട്ട് നിങ്ങളെന്റെ ഫോട്ടോ പോലും ഇടുന്നില്ല, അടുത്ത സ്‌ക്രിപ്റ്റ് പൂര്‍ത്തികരിച്ചിട്ട് വരൂവെന്നാണ് തപ്‌സി കുറിച്ചത്. ഉടനെവന്നു സംവിധായകന്റെ മറുപടി, താപ്‌സിയുടെ പുതിയ സിനിമയായ ഥപ്പടിന്റെ പേര് വച്ചുതന്നെയാണ് മറുപടി, മുഖത്തടിക്കുമെന്ന മുന്നറിയിപ്പാണോ എന്നാണ് സുജോയ് ചോദിക്കുന്നത്. ഥപ്പട് എന്നാല്‍ മുഖമടച്ചുള്ള അടി എന്നാണ് ഹിന്ദി അര്‍ത്ഥം.

.

തപ്‌സി പന്നുവിന്റെ പുതിയ ചിത്രമായ ഥപ്പട് നിറയെ നിരൂപക പ്രശംസകളോടെയാണ് മുന്നേറുന്നത്. ഭര്‍ത്താവില്‍നിന്നും മുഖമടച്ചുകിട്ടുന്ന ഒരേയൊരു അടിയില്‍ വിവാഹമോചനം തേടുന്ന അമൃതയെന്ന കഥാപാത്രമായണ് ഥപ്പടില്‍ താപ്‌സിയെത്തുന്നത്. അടി മാത്രമല്ല, അത് സമൂഹം ഒരു കുറ്റമായി കാണുന്നില്ലെന്നും, അടി കൊണ്ട താന്‍ ക്ഷമിക്കാത്തതാണ് സമൂഹം കുറ്റമായി കാണുന്നതെന്നും പറയുന്ന കഥാപാത്രത്തെ സ്ത്രീ സമത്വത്തിന്റെ പുത്തന്‍ പ്രതീകമായി ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. എന്നാല്‍ ചിലയിടങ്ങളില്‍ ചിത്രത്തിനെതിരെ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.