Asianet News MalayalamAsianet News Malayalam

'അന്ന് അവളുടെ നെറ്റിയിലെ പൊട്ട് എനിക്ക് വെച്ച് തന്നു'; ഭർത്താവിന്റെ വിയോഗ നാളിനെ കുറിച്ച് താര കല്യാൺ

7 വര്‍ഷം മുന്‍പായിരുന്നു താരാ കല്യാണിന്‍റെ ഭര്‍ത്താവ് അന്തരിച്ചത്. 

actress thara kalyan remember her husband
Author
First Published Aug 7, 2024, 7:25 AM IST | Last Updated Aug 7, 2024, 8:02 AM IST

ഭിനേത്രിയും നര്‍ത്തകിയുമായ താര കല്യാണ്‍ യൂട്യൂബ് ചാനലുമായി സജീവമാണ്. അഭിനയ ലോകത്തെയും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളുമെല്ലാം താരം ചാനലിലൂടെ പങ്കിടാറുമുണ്ട്. ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു പുതിയ വീഡിയോയില്‍. 7 വര്‍ഷം മുന്‍പായിരുന്നു രാജേട്ടന്റെ വിയോഗം.

അദ്ദേഹം പോയതിന് ശേഷം ഞാന്‍ ആരോടും സംസാരിക്കാറില്ലായിരുന്നു. സൗഭാഗ്യയുടെ വിവാഹം, കൊവിഡ്, സുധാപ്പൂവിന്റെ ജനനം. പിന്നെ എനിക്ക് അസുഖമായി. ശബ്ദം വരുന്നു, പോവുന്നു, ഓപ്പറേഷന്‍ ചെയ്യുന്നു, പിന്നെയും ശബ്ദം വരുന്നു. അതിനിടയില്‍ അമ്മയേയും നഷ്ടമായി. ഇതൊക്കെ കൊണ്ടാണ് ഇത്രയും കാലത്തിനിടയില്‍ രാജേട്ടന്റെ വിയോഗ സമയത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പറയാന്‍ പറ്റാതെയിരുന്നത്.

'30 വയസുള്ള സമയത്താണ് രാജേട്ടന്‍ ഡയബറ്റിക്കാണെന്ന് മനസിലാക്കിയത്. പാരമ്പര്യമായി കിട്ടിയതായിരുന്നു അത്. പെട്ടെന്ന് അസുഖം വരുന്ന പ്രകൃതമായിരുന്നു. പനിയായിരുന്നു ആദ്യം വന്നത്. അന്ന് ഞാന്‍ ഒരു ലൊക്കേഷനിലായിരുന്നു. അച്ഛന് അസുഖം കൂടുതലാണ്, ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് സൗഭാഗ്യ പറഞ്ഞിരുന്നു. എങ്ങനെയൊക്കെയോ ഷൂട്ട് അവസാനിപ്പിച്ച് ഞാനും എത്തുകയായിരുന്നു. പനി മാറിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം ഭക്ഷണം കഴിക്കുന്നില്ലായിരുന്നു. വെറുതെയൊരു സന്ദര്‍ശനത്തിന് എന്ന പോലെയായി ഡോക്ടര്‍ വീട്ടില്‍ വന്നിരുന്നു. ഞാന്‍ കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് അദ്ദേഹം രാജേട്ടനെ കൂടെക്കൂട്ടുകയായിരുന്നു. അസുഖം കുറച്ച് കൂടുതലാണെന്നറിഞ്ഞതോടെ അമൃതയിലേക്ക് മാറ്റുകയായിരുന്നു. ഒന്‍പത് ദിവസം ഐസിയുവിലായിരുന്നു അദ്ദേഹം', താര പറയുന്നു. 

'രാത്രി 10 മണി കഴിഞ്ഞാല്‍ അദ്ദേഹം വീട്ടില്‍ എത്തിയില്ലെങ്കില്‍ ഞാന്‍ വിറയ്ക്കുമായിരുന്നു. അങ്ങനെയുള്ള ഞാന്‍ മരണവാര്‍ത്ത കേട്ടിട്ട് ഒരു ചലനവുമില്ലാതെ ഇരിക്കുകയായിരുന്നു. അതെങ്ങനെ സാധിച്ചു എന്നെനിക്കറിയില്ല. പെട്ടെന്ന് സങ്കടവും സന്തോഷവുമൊക്കെ തോന്നുന്ന ഞാന്‍ ടോട്ടലി ബ്ലാങ്കായി നിന്നു'.

'എൻ നെഞ്ചില്‍ കുടിയിരിക്കും'; ഇനി ആ വാക്കുകൾ കേൾക്കാനാവില്ലേ ? വിജയ് ആരാധകരെ നിരാശരാക്കി റിപ്പോർട്ട്

വിഷമിച്ചിരിക്കുന്നൊരാളെ എങ്ങനെയൊക്കെ ആശ്വസിപ്പിക്കാമെന്ന് മനസിലാക്കിയത് അതിന് ശേഷമാണെന്നും താര പറഞ്ഞു. 'ഞാന്‍ സ്ഥിരമായി സാധനങ്ങള്‍ വാങ്ങിയിരുന്ന കടയിലെ ചേട്ടന്‍ വന്ന് എന്റെ തലയിലൊന്ന് തൊട്ടു, ഒരക്ഷരം അദ്ദേഹം സംസാരിച്ചിരുന്നില്ല. അതുപോലെ ഒരു കൂട്ടുകാരി അവളുടെ നെറ്റിയിലെ പൊട്ട് എനിക്ക് വെച്ച് തന്നു. നിന്നെയൊരിക്കലും പൊട്ടില്ലാതെ കാണരുതെന്ന് പറഞ്ഞു. വേദനിച്ചിരിക്കുന്ന ഒരാള്‍ക്ക് എങ്ങനെയൊക്കെ ആശ്വാസം കിട്ടുമെന്ന് സ്വയം തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്' എന്നും താര പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios