അമ്മയും അമ്മൂമ്മയും സിനിമാ സീരിയല്‍ താരങ്ങളാണെങ്കിലും, അത്തരത്തിലൊരു കാല്‍വയ്പ്പ് നടത്താത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. എന്നാലും താരത്തിന്റെ പേര് കേട്ടാല്‍ത്തന്നെ മലയാളിക്ക് ആളെ മനസ്സിലാകും. മലയാളികള്‍ക്ക് അത്രയ്ക്ക് പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ. ടിക് ടോക്, ഡബ്‌സ്മാഷ് തുടങ്ങിയ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് താരത്തിന്റെ ആരാധകരെല്ലാം താരത്തെ അറിയുന്നത്. കൃത്യമായ ലിപ് മൂവ്‌കൊണ്ടും വ്യത്യസ്തമായ ശൈലികൊണ്ടും താരം ഇപ്പോഴും ടിക് ടോക്കില്‍ വിലസ്സുകയാണ്. നൃത്തമാണ് സൗഭാഗ്യയുടെ മേഖല. പണ്ടുമുതല്‍ക്കെ നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയ താരത്തിന്റെ ജീവിതപങ്കാളിയും നൃത്തലോകത്തുനിന്നു തന്നെയാണ്.

സൗഭാഗ്യയ്ക്ക് ചെറിയൊരു പിറന്നാള്‍ ആശംസയുമായെത്തിയതാണ് അമ്മ താരാ കല്ല്യാണ്‍. പിന്നീടത് ആരാധകര്‍ ഏറ്റെടുത്തെന്നുവേണം പറയാന്‍. മക്കള്‍ എത്ര വലുതായാലും അമ്മമാര്‍ക്ക് അവര്‍ കുട്ടികള്‍ തന്നെയാണല്ലോ. എന്റെ ചക്കരക്കുട്ടിക്ക്, എന്റെ കുഞ്ഞുപാവക്കുട്ടിക്ക്, എന്റെ ചെല്ലത്തിന്, ദൈവം എന്റെ കുട്ടിയെ അകമഴിഞ്ഞ് അനുഗ്രഹിക്കട്ടെ, എന്നാണ് താരാ കല്ല്യാണ്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. അതിനുശേഷം സോഷ്യല്‍മീഡിയകളില്‍ താരത്തിന്റെ പിറന്നാളാഘോം തന്നെയായാിരുന്നു. താരാ കല്ല്യാണിന്റെ പോസ്റ്റിലും ഒരുപാട് ആളുകളാണ് ആശംസകളുടെ കമന്റുമായെത്തിയിരിക്കുന്നത്.


കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഗുരുവായൂരമ്പലത്തില്‍വച്ച് ഇരുവരുടേയും വിവാഹം. വിവാഹവും മറ്റും സോഷ്യല്‍മീഡിയയില്‍ വന്‍ ആഘോഷമായിരുന്നു. സൗഭാഗ്യയോടൊപ്പം ചെറുപ്പം മുതല്‍ക്കേ നൃത്തഭ്യാസം നടത്തുകയും നിരവധി സ്റ്റേജുകളില്‍ നൃത്തമവതരിപ്പിക്കുകയും ചെയ്ത അര്‍ജുനാണ് സൗഭാഗ്യയുടെ ഭര്‍ത്താവ്.