അടുത്തിടെ സീരിയൽ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും വിവാഹവും വിവാഹമോചനവുമെല്ലാം മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു.

മലയെന്ന സീരിയലിലൂടെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ആളാണ് വരദ. എപ്പോഴും ഒരു പ്രത്യേക ഇഷ്ടം കാത്തുസൂക്ഷിക്കുന്ന മലയാളികൾ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും ഏറെ സ്നേഹത്തോടെയാണ് സ്വീകരിക്കുന്നത്. കുക്കിങ് വീഡിയോകളും യാത്രകളും വീട്ടിലെ വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ വഴി വരദ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ചുവപ്പ് സാരിയിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 'ഒന്നും ശാശ്വതമായി നിലനിൽക്കാത്ത ഒരു ലോകത്ത് ജീവിക്കുന്നത് എത്ര മനോഹരമാണ്. നമ്മുടെ ഉള്ളിലെ സ്നേഹത്തെ പ്രണയിക്കാൻ നമ്മൾ പഠിക്കണം, എങ്കിൽ മാത്രമേ ജീവിക്കുന്ന ഓരോ നിമിഷവും..', എന്ന ക്യാപ്‌ഷനോടെയാണ് സുന്ദരമായ ചിത്രങ്ങൾ താരം പങ്കുവെച്ചത്.

പിന്നാലെ കമന്റുമായി ആരാധകരും എത്തി. എത്രയായാലും നിങ്ങളോടുള്ള എന്റെ ആരാധന എന്നും നിലനിൽക്കുമെന്നാണ് ഒരാളുടെ കമന്റ്. സുന്ദരിയായിട്ടുണ്ട്, റെഡ് എൻജൽ എന്നിങ്ങനെ നീളുന്നു കമന്റുകൾ. കമന്റ് ചെയ്തവരിൽ ഒരാളെ പോലും വിടാതെ എല്ലാവർക്കും താരം ഹൃദയത്തിന്റെ സ്മൈലിയും മറുപടിയായി നൽകിയിട്ടുണ്ട്.

അടുത്തിടെ സീരിയൽ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും വിവാഹവും വിവാഹമോചനവുമെല്ലാം മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. ദീർഘകാലം പിരിഞ്ഞുകഴിഞ്ഞിരുന്ന ഇരുവരും ഈ വർഷം ജനുവരിയിലാണ് തങ്ങൾ വിവാഹമോചിതരായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. എന്നാൽ സമീപകാലത്ത് നടി അമേയ നായരെയും ജിഷിനെയും ചുറ്റിപ്പറ്റി ഗോസിപ്പുകളിറങ്ങിയിരുന്നു. ഇതിന് തക്കതായ മറുപടിയും ജിഷിൻ പറഞ്ഞിരുന്നു.

View post on Instagram

പിന്നാലെ അഭിമുഖത്തിൽ ജിഷിൻ പറഞ്ഞ കാര്യങ്ങളോടുള്ള പരോക്ഷ മറുപടിയെന്ന തരത്തിൽ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വരദ പ്രതികരിച്ചിരുന്നു. 'എന്തൊക്കെ കാണണം?? എന്തൊക്കെ കേൾക്കണം?? എന്തായാലും കൊള്ളാം!!' എന്നായിരുന്നു വരദയുടെ പ്രതികരണം. ജിഷിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള കമന്റുകൾ വർധിച്ചതോടെ ഇതിനുള്ള മറുപടിയെന്നോണമാണ് വരദ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചതെന്നാണ് സൂചന.

ഇനി സാന്ത്വനം വീട്ടിൽ വിവാഹത്തിരക്ക്, അണിഞ്ഞൊരുങ്ങി മേഘ്‌ന വിൻസെന്റ്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..