2006 ൽ പുറത്തിറങ്ങിയ വാസ്തവം എന്ന മലയാള ചിത്രത്തിലൂടെയാണ് വരദ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്
ജീവിതത്തിലെയും കരിയറിലെയും വിശേഷങ്ങളിൽ പലതും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നയാളാണ് മിനിസ്ക്രീൻ താരം വരദ. ഏറ്റവുമൊടുവില്‍ വരദ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ പലരെയും പ്രചോദിപ്പിക്കുന്നവയാണ്. വർക്കൗട്ട് ചെയ്ത് വണ്ണം കുറച്ചതിനു ശേഷമുള്ള ചിത്രങ്ങളാണ് വരദ പങ്കുവെച്ചിരിക്കുന്നത്. എങ്ങനെയാണ് ഇത്രയും മെലിഞ്ഞത്, എന്തൊരു മാറ്റമാണ് ഇത് എന്നൊക്കെയാണ് ആരാധകർക്ക് ചോദിക്കാനുള്ളത്.
ജീവിതത്തെ എങ്ങനെ പോസിറ്റീവായി കാണാം, സന്തോഷത്തോടെ ഇരിക്കാം, സെല്‍ഫ് ലവ് എത്രത്തോളം പ്രധാനമാണ് തുടങ്ങി പോസിറ്റിവിറ്റി നിറയുന്ന പോസ്റ്റുകളും ഹാഷ്ടാഗുകളുമാണ് വരദ സാധാരണ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറ്. "ഇന്ന് ഞാന്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ കൂടുതല്‍ ശക്തയും സന്തോഷവതിയുമാണ്", എന്ന് പറഞ്ഞുകൊണ്ടാണ് പുതിയ വർക്കൗട്ട് ചിത്രങ്ങള്‍ വരദ പങ്കുവെച്ചിരിയ്ക്കുന്നത്.
2006 ൽ പുറത്തിറങ്ങിയ വാസ്തവം എന്ന മലയാള ചിത്രത്തിലൂടെയാണ് വരദ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജിന്റെ ഇളയ അനുജത്തിയുടെ വേഷമായിരുന്നു ഈ ചിത്രത്തിൽ. ആദ്യമായി നായികയായി അഭിനയിച്ചത് 2008 ൽ പുറത്തിറങ്ങിയ സുൽത്താൻ എന്ന മലയാള ചിത്രത്തിലായിരുന്നു. എങ്കിലും സീരിയലുകളിലൂടെയാണ് വരദ കൂടുതൽ പ്രശസ്തയായത്. എമിമോൾ എന്നാണ് വരദയുടെ യഥാർത്ഥപേര്. തൃശൂർ ആണെ് സ്വദേശം. പ്രശസ്ത സംവിധായകൻ ലോഹിതദാസ് ആണ് എമിമോൾക്ക് വരദ എന്ന പേര് നിർദേശിച്ചത്.
2014 ലാണ് വരദ തന്റെ സഹ അഭിനേതാവായിരുന്ന ജിഷിൻ മോഹനെ വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും തമ്മിൽ വേർപിരിഞ്ഞതായി ജിഷിൻ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹമോചനത്തെക്കുറിച്ച് വരദ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
ALSO READ : 'ദ സീക്രട്ട് ഓഫ് വിമെന്‍' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
