ബിഗ്ബോസ് മലയാളം രണ്ടാംസീസണിലുടെ ആരാധകരുടെ പ്രിയങ്കരിയായ താരമാണ് വീണാ നായര്‍. ബിഗ്‌ബോസില്‍ മികച്ച പ്രകടനമാണ് വീണ കാഴ്ചവെച്ചത്. ബിഗ്‌ബോസിലൂടെ വീണയെപോലെതന്നെ താരത്തിന്റെ മകന്‍ അമ്പാടിയും ഭര്‍ത്താവ് കണ്ണനുമെല്ലാം മലയാളിക്ക് സുപരിചിതരാണ്.

ബിഗ്‌ബോസിനുശേഷം മത്സരാര്‍ത്ഥികളെല്ലാംതന്നെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഷോയ്ക്ക് ശേഷം വീണ നേരെ പോയത് അജ്മാനിലേക്കായിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ താരം മാസങ്ങള്‍ക്കുശേഷം വീട്ടില്‍നിന്നും പുറത്തിറങ്ങിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ്.

കണ്ണേട്ടനും അമ്പുച്ചനുമൊപ്പം സുഹൃത്തിനെ കാണാന്‍ പോയ യാത്രയിലെ ചിത്രങ്ങളും വീഡിയോയുമാണ് താരം ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയാക്കി ഇട്ടിരിക്കുന്നത്. മാസങ്ങള്‍ക്കുശേഷം കുടുംബത്തിനൊപ്പം പുറത്തിറങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട് മൊത്തത്തില്‍ എന്നാണ് വീണ കുറിച്ചത്. അമ്പുച്ചന്‍ തന്റെ ആനയുമായി കാറിലിരിക്കുന്നതിന്റേയും മറ്റും ചിത്രങ്ങളാണ് താരം പങ്കുവച്ചത്. 

പാട്ട് ഡാന്‍സ് മിമിക്രി ചാക്യാര്‍കൂത്ത് തുടങ്ങി വീണയുടെ മേഖലകള്‍ വളരെ വലുതാണ്. ഇതെല്ലാം മലയാളികള്‍ അറിഞ്ഞത് വീണ ബിഗ്ബോസില്‍ എത്തിയതില്‍പിന്നെയാണ്. എന്നാല്‍ താരത്തിനെ മലയാളിക്ക് സുപരിചിതയാക്കിയത് തട്ടീം മുട്ടീം എന്ന ഹാസ്യപരമ്പരയാണ്. മലയാളസിനിമയിലും താരം ഒഴിച്ചുകൂടാനാകാത്ത കുറച്ച് കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട്.