എട്ട് വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് അമനും വീണയും തമ്മിൽ പിരിഞ്ഞത്.

മിനിസ്ക്രീനിലെ പ്രിയതാരമാണ് വീണ നായർ. സീരിയലിലൂടെ വെള്ളിത്തിരയിൽ എത്തിയ വീണ വെള്ളിമൂങ്ങ അടക്കമുള്ള നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ബി​ഗ് ബോസിൽ മത്സരാർത്ഥിയായും എത്തി ആരാധക ശ്രദ്ധപിടിച്ചു പറ്റിയ വീണ സോഷ്യൽ മീഡിയയിൽ സജീവമാണ്. ആർജെ അമൻ ആണ് വീണയുടെ ഭർത്താവ്. ഇരുവരും പിരിഞ്ഞാണ് കഴിയുന്നതെന്നും നിയപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും വീണ അടുത്തിടെ പറഞ്ഞിരുന്നു. ഇതേ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ നടക്കുന്നതിനിടെ വീണ പങ്കുവച്ചൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

"നീ പറഞ്ഞ കള്ളങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് കൂടെയുണ്ടാവും എന്നതായിരുന്നു. തനിച്ചാക്കി പോയതിലല്ല, മനസ്സിലാക്കാതെ പോയതിലാണ് സങ്കടം. വസന്തം ഇനിയും വരും, ഇനിയും പൂവുകള്‍ പുഞ്ചിരിക്കും, നിന്റെ ഹൃദയ താളം കേള്‍ക്കാന്‍ കാതോര്‍ത്ത് ഞാനിവിടെ കാത്തിരിക്കും. തേനു തീര്‍ന്ന പാതുകങ്ങളും വെന്തുവെണ്ണീറായ ഓര്‍മകളും ബാക്കിയായി തനിയേ. മറക്കണം എന്ന് പറയാന്‍ എളുപ്പമാണ്, മറന്നു എന്ന് നടിക്കാനും. ഉള്ളിന്റെയുള്ളില്‍ അതൊരു തേങ്ങലായി വിങ്ങലായി എന്നും കാണും. കാരണം പ്രണയമല്ലായിരുന്നു, പ്രാണനായിരുന്നു. പക്ഷേ അത് നീ അറിഞ്ഞില്ല എന്നുമാത്രം” എന്ന വരികൾ ഉള്ള വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്", എന്ന വാക്കുകൾ പറയുന്ന തന്റെ ഒരു വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. അമനുമായി ബന്ധപ്പെട്ടാണ് വീണ പോസ്റ്റിട്ടിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. 

View post on Instagram

പിന്നാലെ നിരവധി പേരാണ് ആശ്വസ വാക്കുകളുമായി എത്തിയത്. 'ഓർമകൾക്ക് മരണമുണ്ടായിരുന്നെങ്കിൽ രാത്രിയിൽ ഒരു തലയിണയും കണ്ണീരാൽ കുതിരില്ലായിരുന്നു', എന്നിങ്ങനെ ആണ് പരുടെയും വാക്കുകൾ. എട്ട് വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് അമനും വീണയും തമ്മിൽ പിരിഞ്ഞത്. പെട്ടെന്നൊരു ദിവസം ആ ബന്ധം വേർപെടുത്താൻ സാധിക്കില്ലെന്നും ജീവിതത്തിൽ ഒരിക്കലും അമനെ മറക്കാൻ സാധിക്കില്ലെന്നും വീണ തുറന്നു പറഞ്ഞിരുന്നു. 

കൃമി കീടങ്ങളെ ഞാൻ വകവയ്ക്കില്ല, ​ഗോകുൽ അതുപറഞ്ഞത് ഒരു മകന്റെ വിഷമം; സുരേഷ് ​ഗോപി