എപ്പോഴാണ് കല്യാണം എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നില്‍ രസകരമായ ഒരു പോസ്റ്റുമായി നടനും അവതാരകനുമായ ആദില്‍. ആദില്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ഫോട്ടോ വൈറലാകുകയാണ്.

ആദില്‍ ഒരു തൊപ്പി വച്ച് നില്‍ക്കുന്നതാണ് ഫോട്ടോ. ഇല്ല, ഞാൻ ഇപ്പോള്‍ കെട്ടുന്നില്ല എന്നാണ് തൊപ്പിയില്‍ എഴുതിയിരിക്കുന്നത്. ഇളയ സഹോദരന്റെ വിവാഹത്തിന് മുന്നോടിയായാലുള്ള തൊപ്പി എന്നാണ് ആദില്‍ എഴുതിയിരിക്കുന്നത്.  അനിയന്റെ കല്യാണത്തിന്ന് എന്റെ സൈക്കളോടിക്കല്‍ മൂവ്. സ്വന്തം ഐഡിയ തൊപ്പിയില്‍ ഡിസൈന്‍ ചെയ്തു തന്ന ഡിസൈനര്‍ സുഹൃത്ത് അനുഷയ്ക്ക് നന്ദിയെന്നും ആദില്‍ പറയുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറാണ് ആദില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. വിജയരാജ് ഒരുക്കുന്ന മുന്നറിവനിലൂടെ തമിഴകത്തേയ്‍ക്കും എത്തുകയാണ് ആദില്‍.