നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജ് ദിവസങ്ങള്‍ക്ക് മുമ്പാണ് ഹാക്ക് ചെയ്തത്. ഇതിന് പിന്നാലെ നടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പോസ്റ്റ് ചെയ്യുകയുമുണ്ടായി.  നടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ''ചിലര്‍ എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു... അറിയിക്കുന്നുവെന്ന് മാത്രം'' അനുപമ കുറിച്ചു. 

പൊതുവെ പാരമ്പര്യ വേഷങ്ങളിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന അനുപമയുടെ അക്കൗണ്ടില്‍ നിന്ന് മുഖം മോര്‍ഫ് ചെയ്തുകൊണ്ടുള്ള വെസ്റ്റേണ്‍ വേഷങ്ങളിലുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.

''ഇവര്‍ക്കൊക്കെ ഇത്തരം മോശം കാര്യങ്ങള്‍ ചെയ്യാന്‍ ധാരാളം സമയം ലഭിക്കുന്നുണ്ട്. നിങ്ങള്‍ക്ക് വീട്ടില്‍ അമ്മയും പെങ്ങളുമില്ലേ  ഇത്തരം കാര്യങ്ങള്‍ ചെയ്യാതെ എന്തെങ്കിലും നല്ലകാര്യങ്ങള്‍ ചെയ്യാന്‍ തലച്ചോറ് ഉപയോഗപ്പെടുത്തൂ...'' - അനുപമ കുറിച്ചു.