ജൂൺ 5ന് ആയിരുന്നു യുട്യൂബറും ബിസിനസുകാരിയുമായ ദിയ ആൺകുഞ്ഞിന് ജന്മം നൽകിയത്.

ലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. അച്ഛൻ കൃഷ്ണ കുമാറിന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ അഹാന യുട്യൂബിൽ ഏറെ സജീവമാണ്. അതിലൂടെ വലിയ ആരാധകവൃന്ദത്തെയും സ്വന്തമാക്കാൻ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റേതായ നിലാപടുകൾ പറയുന്നതിൽ എന്നും മുന്നിലുള്ള അഹാന തന്റെ അനുജത്തി ദിയ കൃഷ്ണ ഒരു കുഞ്ഞിന് ജന്മം നൽകിയ സന്തോഷത്തിലാണ്.

ജൂൺ 5ന് ആയിരുന്നു യുട്യൂബറും ബിസിനസുകാരിയുമായ ദിയ ആൺകുഞ്ഞിന് ജന്മം നൽകിയത്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. ഈ അവസരത്തിൽ അഹാന പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. ദിയയെ കുഞ്ഞിലെ കയ്യിലെടുത്ത് നിൽക്കുന്ന അ​​​ഹാനയെയും ദിയയുടെ കുഞ്ഞിനെ കയ്യിലെടുത്ത് നിൽക്കുന്ന അഹാനയുടേയും ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലുമാണ്.

View post on Instagram

"സന്തോഷത്തിൻ്റെ കണ്ണുനീർ എന്നെങ്കിലും അനുഭവിക്കാൻ കഴിയുമോന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. സങ്കടത്തിനോ ദേഷ്യത്തിനോ വേണ്ടിയായിരുന്നു ഇതുവരെ ഞാൻ കണ്ണീർ പൊഴിച്ചിട്ടുള്ളത്. സന്തോഷത്തിന് ഒരിക്കലും എന്നിൽ കണ്ണീർ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ജൂലൈ 5ന് വൈകുന്നേരം 7.16 ന് എൻ്റെ സഹോദരി ഒരു ആൺകുട്ടിക്ക് ജന്മം നൽകി. അവൻ ഈ ലോകത്തേക്ക് വരുന്നത് ഞാൻ നേരിൽ കണ്ടു. മനുഷ്യ ജന്മം എന്ന മാന്ത്രികവും അതിശയകരവുമായ അത്ഭുതം ഞാൻ കണ്ടു. സന്തോഷത്തിൻ്റെ കണ്ണുനീരിൽ ഞാൻ ആനന്ദം അനുഭവിച്ചറിഞ്ഞ ആദ്യ നിമിഷമായിരുന്നു അത്. NEEOM (ഞങ്ങളുടെ ഓമി) ഇവിടെയുണ്ട്", എന്നായിരുന്നു അഹാന കൃഷ്ണ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകൾ അറിയിച്ചു കൊണ്ടുള്ള പോസ്റ്റുമായി രം​ഗത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആയിരുന്നു ദിയയുടേയും അശ്വിന്‍റെയും വിവാഹം. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്