ഏഷ്യാനെറ്റ് പരമ്പരകളിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നാണ്  'മൗനരാഗം'.

ഷ്യാനെറ്റ് പരമ്പരകളിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നാണ് 'മൗനരാഗം' (Mounaragam). നലീഫ് -ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നായിക കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ് മുതൽ പരമ്പരയിൽ പുതുമുഖമായി എത്തിയ പാറുക്കുട്ടിയെ (സോന ജെലീന) വരെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. 

സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കല്യാണി, അഥവാ ഐശ്വര്യ റാംസായ് പങ്കുവച്ച വീഡിയോയും ചിത്രങ്ങളുമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ദുബായ് യാത്രയുടെ ചിത്രങ്ങളാണ് താരം പ്രധാനമായി പങ്കുവച്ചിരിക്കുന്നത്. ദുബായിൽ ഓപ്പൺ കാറിൽ കറങ്ങുന്നതും ഡാൻസ് ചെയ്യുന്നതുമൊക്കെയായ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. ഇരുവരും മലയാളം സംസാരിക്കും. 

View post on Instagram
View post on Instagram