പ്രേക്ഷകരുടെ പ്രിയപ്പെട്ട കല്യാണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. 

ഷ്യാനെറ്റിന്റെ ഏറെ പ്രേക്ഷകപ്രിയമുള്ള പരമ്പരകിളിലൊന്നാണ് 'മൗനരാഗം'. നലീഫ് -ഐശ്വര്യ റാംസായ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പരമ്പര ടിആർപിയിൽ മൂന്നാം സ്ഥാനം നിലനിർത്തി മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ചയിലെ കണക്കുകളിൽ കണ്ടത്. 

View post on Instagram

നായികയായ കല്യാണി മുതൽ പരമ്പരയിൽ പുതുമുഖമായി എത്തിയ പാറുക്കുട്ടിവരെ ഓരോ കഥാപാത്രവും പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കല്യാണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. 

View post on Instagram

ഷൂട്ടിങ് ഇടവേളകളിലെ ചെറിയൊരു കാഷ്വൽ ഫോട്ടോഷൂട്ട് സീരീസാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. ചുവപ്പ് കളറുള്ള ചൂരദാറും വെള്ള ഷാളും ധരിച്ച് മനോഹരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

 'സമയം വിലപ്പെട്ടതാണ് നിങ്ങളത് ചെലവഴിക്കുന്നത് ശരിയായ ആളുകൾക്കൊപ്പമാണെന്ന് ഉറപ്പുവരുത്തുക'- എന്ന കുറിപ്പോടെയാണ് ഐശ്വര്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നേരത്തെ അഞ്ചാം സ്ഥാനത്തായിരുന്നെങ്കിൽ, ഏറ്റവും പുതിയ ടിആർപി റേറ്റിങ് പ്രകാരം മലയാള ടിവിയിൽ ഏറ്റവുമധികം ആളുകൾ കണ്ട ഷോയിൽ മൂന്നാം സ്ഥാനത്താണ് 'മൗനരാഗം'. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona