മലയാളം മിനിസ്‌ക്രീന്‍  പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഏഷ്യാനെറ്റിലെ മൗനരാഗം. മികച്ച പിന്തുണയും സ്വീകാര്യതയുമായി മുന്നേറുകയാണ് പരമ്പര. 

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഏഷ്യാനെറ്റിലെ മൗനരാഗം. മികച്ച പിന്തുണയും സ്വീകാര്യതയുമായി മുന്നേറുകയാണ് പരമ്പര. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര കടന്നുപോകുന്നത്. ഊമയായ കല്യാണിയുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കിരണും കല്യാണിയും തമ്മിലുള്ള വിവാഹം നടക്കുമോയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

ടിആർപിയിലും വലിയ മുന്നേറ്റം നടത്തിയിരുന്നു ഈ സീരിയല്‍. ഇപ്പോഴിതാ പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐശ്വര്യ റംസായിയുടെ വിശേഷങ്ങളാണ് ശ്രദ്ധനേടുന്നത്. ചുരുങ്ങിയ ഫോളോവേഴ്സ് ഉണ്ടായിരുന്ന 'കല്യാണിയുടെ' ഇൻസ്റ്റഗ്രാം പേജിൽ മൗനരാഗം ശ്രദ്ധേയമായ ശേഷം അത് 55-കെയിലേക്ക് എത്തി.

View post on Instagram

താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഇപ്പോൾ വൈറലാവുകയാണ്. അടുത്തിടെ ഐശ്വര്യ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുകയാണ്. നീല ഫ്രോക്കിൽ വ്യത്യസ്തമായ ലുക്കിലാണ് കല്യാണി എത്തുന്നത്. പരമ്പരയിൽ ഗ്രാമീണ വസ്ത്രത്തിൽ എത്തുന്ന ഐശ്വര്യ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ലെന്ന് നേരത്തെ തന്നെ ചിത്രങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

View post on Instagram

പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്ക് ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. തമിഴ് താരമായ ഐശ്വര്യയെ പ്രദീപാണ് ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്.