മൂന്ന് വർഷം കൊണ്ട് ബി​ഗ് സ്ക്രീനിലെത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായ നടിയാണ് ഐശ്വര്യ ലക്ഷ്മി. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ ഐശ്വര്യയ്ക്ക് സാധിച്ചു.  ‘അര്‍ച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം ഇപ്പോൾ. ലൊക്കേഷനിൽ നിന്നും ഐശ്വര്യ പങ്കു വച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘സെറ്റിൽ  രാമശ്ശേരി ഇഡ്ഡലി കണ്ടാൽ പിന്നെ നോ പറയുന്നതെങ്ങനെ,’ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. കയ്യിൽ ഇഡ്ഡിലിയുമായിരിക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാനാവുക. പാലക്കാട് ജില്ലയിലെ രാമശ്ശേരി എന്ന ഗ്രാമത്തില്‍ നിന്നും രുചിയുടെ ലോകത്ത് കടന്നുവന്ന ഒന്നാണ് രാമശ്ശേരി ഇഡ്ഡലി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aishwarya Lekshmi (@aishu__)

സെപ്റ്റംബർ ആറ് ഐശ്വര്യയുടെ ജന്മദിനത്തിലായിരുന്നു പുതിയ ചിത്രമായ ‘അര്‍ച്ചന 31 നോട്ടൗട്ട്’ പ്രഖ്യാപിച്ചത്. മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാര്‍ട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത അഖിൽ അനിൽകുമാറാണ് സംവിധായകൻ.