ശാലിനിക്കും ശാമിലിക്കുമെപ്പം ഒരു വിവാഹവേദിയിലെത്തിയപ്പോഴാണ് ആദ്വിക്ക് ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്നത്. 

താരങ്ങളോടുള്ള ആരാധനയും സ്നേഹവും അവരുടെ കുടുംബത്തോടും ആരാധകർ കാണിക്കാറുണ്ട്. ഇക്കൂട്ടത്തിൽ കേരളത്തിലും തമിഴകത്തിനും ഒരുപോലെ പ്രിയപ്പെട്ട താരകുടുംബമാണ് അജിത്തിന്റേത്. ശാലിനിയ്ക്കും മക്കൾക്കുമൊപ്പമുള്ള അജിത്തിന്റെ ചിത്രം മലയാളി പ്രേക്ഷകരും ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ശാലിനിയുടെയും മകൻ ആദ്വിക്കിന്റെയും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

ശാലിനിക്കും ശാമിലിക്കുമെപ്പം ഒരു വിവാഹവേദിയിലെത്തിയപ്പോഴാണ് ആദ്വിക്ക് ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്നത്. നേരത്തെയും ആദ്വിക്കിന്റെ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. 'കുട്ടിത്തല' എന്നാണ് ആദ്വിക്കിനെ സോഷ്യൽ മീഡിയ ഉപയോക്താക്കളും ആരാധകരും വിശേഷിപ്പിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും ഈ കുട്ടിത്താരത്തിന് സാധിച്ചിട്ടുണ്ട്. 

View post on Instagram