ടൊവിനോ തോമസിന്‍റെ ജിമ്മില്‍ നിന്നുള്ള 'മസില്‍ മാന്‍' ചിത്രം വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ചിത്രം വൈറലായതോടെ വെല്ലുവിളിയുമായി നടന്‍ അജു വര്‍ഗ്ഗീസ് എത്തിയിരിക്കുകയാണ്. തന്നെപ്പോലെ സിക്സ് പാക്കുണ്ടോ എന്നാണ് അജു വര്‍ഗ്ഗീസിന്‍റെ ട്രോള്‍. ഇതിനായി സിക്സ് പാക്കുള്ള അജുവിന്‍റെ പെന്‍സില്‍ ഡ്രോയിംഗും  ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിന് താഴെ അജുവിനെ കളിയാക്കി നിരവധി പേര്‍ രംഗത്തെത്തുകയും ഒറിജിനല്‍ മസില്‍ മാന്‍ മാരുടെ ചിത്രങ്ങള്‍ കമന്‍റ് ചെയ്യുകയും ചെയ്യുന്നുണ്ട്. 

പുതിയ ചിത്രത്തിനായുള്ള മേക്ക് ഓവറിലാണ് ടൊവിനോ. ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ടൊവിനോ പങ്കുവച്ചിരുന്നു. ഇത് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. എടക്കാട് ബെറ്റാലിയന്‍ ആണ് ടൊവിനോയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ്, ഫോറന്‍സിക് എന്നിവയാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.