വിനയന്‍ സംവിധാനം നിര്‍വ്വഹിച്ച 'ആകാശഗംഗ 2'ലെ ഒരു രംഗം പുറത്തെത്തി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളൊക്കെ ഉള്‍പ്പെടുന്ന ഒരു കോളെജ് രംഗമാണ് എത്തിയിരിക്കുന്നത്. ഒരു പരിപാടിയുടെ തുടക്കം കുറിച്ച് വിദ്യാര്‍ഥിനി പ്രാര്‍ഥനാഗാനം പാടുന്നതിനിടെ സംഭവിക്കുന്ന അസ്വാഭാവികതയാണ് ഈ രംഗം. സലിം കുമാര്‍, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി എന്നിവരൊക്കെ ഈ സീനില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

1990ല്‍ പുറത്തെത്തി വലിയ പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ആകാശഗംഗയുടെ രണ്ടാംഭാഗമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. പുതുമുഖം ആരതിയാണ് ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്.